ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്.
ചുമച്ചതോടെ ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. ആദ്യം കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് കുട്ടി മരിച്ചതെന്നാണ് വ്യക്തമാകുന്നത്.
ചെറുതുരുത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha























