ഡ്രൈവിങ് ലൈസന്‍സും ആര്‍.സി. ബുക്കും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും കൂടുതല്‍ മികവുറ്റ എലഗന്‍സ് കാര്‍ഡിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി

ഡ്രൈവിങ് ലൈസന്‍സും ആര്‍.സി. ബുക്കും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സും കൂടുതല്‍ മികവുറ്റ എലഗന്‍സ് കാര്‍ഡിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
കോഴിക്കോട് ടൗണ്‍ഹാളില്‍ ഗതാഗത വകുപ്പ് അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈസന്‍സുകളും ആര്‍.സികളും ഇന്നും പഴഞ്ചന്‍ രൂപത്തിലാണ് വിതരണം ചെയ്യുന്നത്.
അന്താരാഷ്ട്ര പെര്‍മിറ്റുകളും കൊണ്ടുനടക്കാന്‍ കഴിയാത്ത കോലത്തിലാണ്. സ്മാര്‍ട്ട് കാര്‍ഡുകളെക്കാള്‍ മികച്ച നിലവാരമുള്ള എലഗന്റ് കാര്‍ഡുകള്‍ സെപ്റ്റംബര്‍ മുതല്‍ നടപ്പാക്കിത്തുടങ്ങും. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ എലഗന്റ് കാര്‍ഡിലേക്ക് മാറ്റാന്‍ സൗകര്യവുമുണ്ടാകുമെന്ന് മന്ത്രി.
"
https://www.facebook.com/Malayalivartha























