കീടനാശിനികളുടെയും വിളനാശിനികളുടെയും ഉപയോഗം സംസ്ഥാനത്ത് അനിയന്ത്രിതം; പരിശോധനക്ക് വിധേയമാക്കിയ 35 ശതമാനം ഭക്ഷ്യവസ്തു സാമ്പിളുകളിൽ 31 ഇനം കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കണ്ടെത്തി

കീടനാശിനികളുടെയും വിളനാശിനികളുടെയും ഉപയോഗം സംസ്ഥാനത്ത് അനിയന്ത്രിതമെന്ന് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. പരിശോധനക്ക് വിധേയമാക്കിയ 35 ശതമാനം ഭക്ഷ്യവസ്തു സാമ്പിളുകളിൽ 31 ഇനം കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. പെസ്റ്റിസൈഡ് ആക്ഷന്നെറ്റ്വര്ക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ക്ലോർപൈറിഫോസ്, ഫിപ്രോനിൽ, പാരക്വാറ്റ് ഡൈക്ലോറൈഡ് എന്നിവ അതീവ വിഷാംശമുള്ള കീട, കളനാശിനികളാണ് ഉപയോഗിക്കുന്നത്. കേന്ദ്ര കൃഷിവകുപ്പ് അനുവദിച്ചിട്ടില്ലാത്ത വിളകളില്‍പോലും സംസ്ഥാനത്ത് ഇവ ഉപയോഗിക്കുന്നുവെന്ന്പെസ്റ്റിസൈഡ് ആക്ഷന്‍നെറ്റ്്്വര്‍ക്കിന്‍റെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേരള സർക്കാരന്റെ സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം വെള്ളായനി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമായ പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 35 ശതമാനം സാമ്പിളുകളിൽ 31 വിവിധ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയിലും കൂടുതലായിരുന്നു എന്നതാണ്.
ഇതുകൂടാതെ നാഡീ വ്യവസ്ഥ സംബന്ധമായ ഗുരുതര രോഗാവസ്ഥകൾക്കു കാരണമാകുന്നതാണ് ക്ലോർപൈറിഫോസ്. ഫിപ്രോനിലും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക. നാല്‍പതോളം രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചുകഴിഞ്ഞു. കേരളത്തിലും ഇവയുടെ ഉപയഗം നിയന്ത്രിക്കുന്നതിന് സമഗ്രനയം വേണമെന്ന ആവശ്യമാണ് പെസ്റ്റിസൈഡ് ആക്ഷന്നെറ്റ്വര്ക്ക് മുന്നോട്ട് വെക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha























