ആദ്യത്തെ ദിവസം തന്നെ എനിക്ക് കുറച്ച് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്; ആ ഒരു വൈബ് പിടിക്കാന്‍ ബുദ്ധിമുട്ടി; പിന്നെ ഇക്കാര്യത്തില്‍ ടൊവിനെയോട് നന്ദി പറയേണ്ടതുണ്ട്; ടൊവി ഇല്ലാത്ത സീനാണ് എടുക്കേണ്ടതെങ്കിലും ടൊവി അവിടെ വന്ന് നിന്ന് എനിക്ക് 'അത്' തന്നിരുന്നു; അതൊക്കെ വളരെ സഹായിച്ചു; മലയാളി ഓഡിയന്‍സ് മറ്റ് ഭാഷകളിലുള്ള ഓഡിയന്‍സിനേക്കാള്‍ കൂടുതല്‍ ക്രിട്ടിക്കലാണ്; പ്രിയദര്‍ശന്റെ മോള്‍ക്ക് മലയാളം വരില്ല എന്ന് അവര്‍ക്ക് തോന്നുന്നത് എന്നെ സംബന്ധിച്ച് വലിയ ഡീല്‍ ആണ്; തുറന്നടിച്ച് കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ പുതിയ പല ചിത്രങ്ങളിലൂടെയും തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. മലയാളം സിനിമ ചെയ്യാനുള്ള തന്റെ പേടിയെ കുറിച്ചും പ്രിയദര്‍ശന്റെ മകള്‍ക്ക് മലയാളം അറിയില്ലെന്ന് ആളുകള്‍ പറയുന്നത് തന്റെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണെന്നും പറയുകയാണ് കല്യാണി. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ;-
''പഠിച്ച് ഡയലോഗ് പറയണം, അല്ലെങ്കില്‍ ആ സീന്‍ മുന്‍പേ കിട്ടി മനസിലാക്കി ചെയ്യണം എന്ന് തീരുമാനിക്കുന്നത് താന്‍ ഒരു നല്ല അഭിനേത്രിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടില്ല. ആ ഇന്‍സെക്യൂരിറ്റിയില്‍ നിന്നാണ് ഇത് വരുന്നത്.‘ഞാനൊരു എക്‌സ്ട്രാ എഫേര്‍ട്ട് ഇടാറുണ്ട്. കാരണം എന്റെ വിശ്വാസം മലയാളി ഓഡിയന്‍സ് മറ്റ് ഭാഷകളിലുള്ള ഓഡിയന്‍സിനേക്കാള്‍ കൂടുതല്‍ ക്രിട്ടിക്കലാണ് എന്നാണ്. പ്രിയദര്‍ശന്റെ മോള്‍ക്ക് മലയാളം വരില്ല എന്ന് അവര്‍ക്ക് തോന്നുന്നത് എന്നെ സംബന്ധിച്ച് വലിയ ഡീല്‍ ആണ്.
എന്റെ ആദ്യത്തെ സിനിമ ഞാന്‍ തെലുങ്കിലും തമിഴിലുമാണ് ചെയ്യുന്നത്. എനിക്ക് മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ വലിയ പേടിയായിരുന്നു. ഒരു എസ്‌ക്ട്രാ പെര്‍ഫോമന്‍സ് മലയാളത്തില്‍ കാണിക്കണമെന്നുണ്ട്,’കല്യാണി പറഞ്ഞു.തല്ലുമാലയുടെ കാര്യം പറഞ്ഞാല്‍ ആദ്യത്തെ ദിവസം തന്നെ എനിക്ക് കുറച്ച് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ ഒരു വൈബ് പിടിക്കാന്‍ ബുദ്ധിമുട്ടി.
പിന്നെ ഇക്കാര്യത്തില്‍ ടൊവിയോട് നന്ദി പറയേണ്ടതുണ്ട്. ക്ലോസ് ഷോട്ട്‌സില്‍ പോലും ടൊവി ഇല്ലാത്ത സീനാണ് എടുക്കേണ്ടതെങ്കിലും ടൊവി അവിടെ വന്ന് നിന്ന് എനിക്ക് റിയാക്ഷന്‍ തന്നിരുന്നു. അത് എന്റെ വളരെ സഹായിച്ചിരുന്നു. ആദ്യത്തെ ദിവസമൊക്കെ ഷൂട്ടില്‍ താന്‍ കുറച്ച് ബുദ്ധിമുട്ടിയിരുന്നെന്നും ആ സ്വാഗും ആറ്റിറ്റിയൂഡും തനിക്ക് കിട്ടിയിരുന്നില്ലെന്നും കല്യാണി പറഞ്ഞു.
വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്. ടൊവിനോ-കല്യാണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കല്യാണിയുടെ ചിത്രം .
https://www.facebook.com/Malayalivartha
























