കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴ പുന്നപ്രയില്‍ ലോറിയ്ക്കടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... പുന്നപ്രയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28) യാണ് മരിച്ചത്.
ബൈക്കില്‍ നിന്ന് റോഡിലേക്ക് അനീഷ് തെറിച്ചു വീണപ്പോള്‍ ആ സമയത്ത് കടന്നു വരുകയായിരുന്നു ലോറി തെറിച്ചുവീണ അനീഷിന്റെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
റോഡിലെ കുഴി ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍പ്പെടുകയായിരുന്നു എന്നു പൊലീസ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അനീഷിന്റെ വേര്‍പാട് വീട്ടുകാരേയും നാട്ടുകാരേയും തീരാ ദുഖത്തിലാഴ്ത്തി.
അതേസമയം കഴിഞ്ഞ രണ്ടു ദിവസം മുമ്പ് കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തില്‍ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha
























