സഖാക്കളും തള്ളി... ആസാദ് കശ്മീര്‍ പരാമര്‍ശം ഡല്‍ഹിയെ വരെ ചൂടുപിടിപ്പിച്ചു; ഡല്‍ഹിയില്‍ കെടി ജലീലിനെതിരെ കേസ്; കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി; ക്വട്ടേഷനകത്തിട്ടത് മനസിലാകാത്തതാണെന്ന് ജലീല്‍ പറഞ്ഞിട്ട് സഖാക്കള്‍ക്ക് പോലും മനസിലായില്ല; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

ഇന്നലെ ആസാദി കാശ്മീര്‍ പോസ്റ്റിനെപ്പറ്റി മുന്‍മന്ത്രി കെടി ജലീല്‍ എന്തൊക്കെ തള്ളാ തള്ളിയത്. താന്‍ ആസാദി കാശ്മീര്‍ ക്വട്ടേഷന്റെ അകത്താണിട്ടതെന്നും അത് മനസിലാക്കത്തതാണ് പ്രശ്‌നമെന്ന തരത്തിലാണ് പറഞ്ഞത്. എന്നാല്‍ എന്താണ് ക്വട്ടേഷന്‍ എന്ന് സഖാക്കള്‍ക്ക് പോലും മനസിലായില്ല. അവസാനം കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് ജലീല്‍ പിന്‍വലിച്ചു.
പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ വിശദീകരണം.
കെ.ടി.ജലീലിന്റെ വിശദീകരണം ഇങ്ങനെയാണ്...
നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.
അതേസമയം 'ആസാദ് കശ്മീര്‍' പരാമ!ര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കെ.ടി.ജലീല്‍ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. മുന്‍ മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമര്‍ശമാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി മുരളീധരനും രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമര്‍ശിച്ച് രംഗത്തെത്തി.
പരാമര്‍ശം വിവാദമായതോടെ താന്‍ ഇന്‍വെര്‍ട്ടഡ് കോമയില്‍ നല്‍കിയ ആസാദ് കശ്മീര്‍ പരാമര്‍ശം വിമര്‍ശകര്‍ക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച് ജലീലിന്റെ വിശദീകരണം എത്തി. ജലീലിന്റെ പരാമര്‍ശങ്ങളെ മന്ത്രിമാരായ പി.രാജീവും എം.വി.ഗോവിന്ദനും പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതി എത്തി. തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയത്. അഭിഭാഷകന്‍ ജി.എസ്.മണിയാണ് പരാതി നല്‍കിയത്.
കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങളാണ് പരാതിക്ക് ആധാരം. 'പാക്കധീന കശ്മീര്‍' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം. എന്നാല്‍ 'പഷ്തൂണു'കളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു.
കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാ കാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ധര്‍ പ്രതികരിച്ചിരുന്നു.
അതേസമയം കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം. പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























