കഥ പോകുന്ന പോക്ക്... 73 വയസുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും വിളിച്ച് വരുത്തുകയും ചെയ്തു; വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടനും യുവതികളും അറസ്റ്റില്‍

ഏറെ ഇടവേളയ്ക്ക് ശേഷം ഒരു ഹണിട്രാപ്പ് വാര്‍ത്ത വീണ്ടും വരികയാണ്. കര്‍ണാടകയിലാണ് സംഭവം. നാട്ടില്‍ അറിയപ്പെടുന്ന വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജിനെ അറസ്റ്റ് ചെയ്തു.
നടന്റെ സഹായികളായ 2 യുവതികള്‍ക്കും 2 യുവാക്കള്‍ക്കും എതിരെ കേസെടുത്തു. 73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.
ബെംഗളൂരുവിലെ ജെപി നഗര്‍ സ്വദേശിയായ യുവരാജ് എന്ന നടനാണ് അറസ്റ്റിലായത്. രണ്ട് സുഹൃത്തുക്കള്‍, മറ്റ് രണ്ടുപേര്‍, കവന, നിധി എന്നീ യുവതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നാല് വര്‍ഷം മുമ്പാണ് പ്രതി കവനയുമായി വൃദ്ധ വ്യവസായി ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കവന വൃദ്ധനെ നിധിയെ പരിചയപ്പെടുത്തി. വ്യവസായി നിധിയുമായും കവനയുമായും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. നടന്റെ നിര്‍ദേശ പ്രകാരം രണ്ട് യുവതികളും തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചു.
അതിനിടെ, ആഗസ്ത് 3ന് ഒരു നിശ്ചിത സ്ഥലത്ത് നിധിയെ കാണണമെന്ന് വ്യവസായിക്ക് നിധി സന്ദേശമയച്ചു. അദ്ദേഹം നിശ്ചയിച്ച സ്ഥലത്ത് എത്തിയപ്പോള്‍, സ്‌പെഷ്യല്‍ വിംഗ് പോലീസ് ഓഫീസര്‍മാരെന്ന് അവകാശപ്പെട്ട് രണ്ട് അപരിചിതര്‍ അദ്ദേഹത്തിന്റെ കാറിനുള്ളില്‍ അതിക്രമിച്ചു കയറുകയായിരുന്നു. നിധിനും കവനയ്ക്കും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പണം നല്‍കിയാല്‍ കേസ് അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
ഒരു തവണ 3.40 ലക്ഷം രൂപ നല്‍കിയ വ്യവസായി പിന്നീട് 6 ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കിയിരുന്നു. പിന്നീട് വ്യവസായിയുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൂടി തട്ടിയെടുത്തു. പ്രതികള്‍ പിന്നെയും പണം ആവശ്യപ്പെടുന്നത് തുടര്‍ന്നതോടെ വ്യവസായി ഹലാസുര ഗേറ്റ് പോലീസില്‍ പരാതി നല്‍കി.
വ്യവസായിയും സുഹൃത്തുക്കളായ നിധിയും കവനയും തമ്മിലുള്ള സന്ദേശങ്ങള്‍ നിരീക്ഷിച്ച ശേഷം യുവരാജ് നിധിയെന്ന വ്യാജേന വ്യവസായിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഹണി ട്രാപ്പും പിടിച്ചു പറിയും ആസൂത്രണം ചെയ്തതായി പോലീസ് കണ്ടെത്തി. പ്രതികളായ കവനയും നിധിയും യുവരാജിനെ സഹായിച്ചതായും പോലീസുകാരെന്ന വ്യാജേന പണം തട്ടുന്ന രണ്ട് അപരിചിതരുടെ വിവരങ്ങള്‍ ശേഖരിച്ചതായും പോലീസ് പറഞ്ഞു.
നിധിനും കവനയ്ക്കും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് വ്യവസായിയെ കുടുക്കിയത്. പണം നല്‍കിയാല്‍ കേസ് അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. അങ്ങനെയാണ് വലിയ തുക നല്‍കിയത്. ആദ്യമൊക്കെ നാണക്കേട് കാരണം വ്യവസായി ആരോടും പറഞ്ഞില്ല. പക്ഷെ ഇത് വലിയ ഏടാകൂടമായതോടെയാണ് വ്യവസായി പോലീസിനെ അറിയിച്ചത്. ഇതോടെയാണ് ഹണിട്രാപ്പിന്റെ ചുരുള്‍ അഴിയുന്നത്. എന്തായാലും നടനെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























