കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... കളത്തിപറമ്പ് റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം, വരാപ്പുഴ സ്വദേശിയാണ് മരിച്ചത്, ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം , പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... കളത്തിപറമ്പ് റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം, വരാപ്പുഴ സ്വദേശി ശ്യം(33) ആണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്ക് കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയെന്ന് സംശയം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം
എറണാകുളം സൗത്ത് പാലത്തിനു സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു സംഘര്‍ഷം. കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയെന്ന് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുല്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗണ്‍ഹാളിനു സമീപത്തായി രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസണ്‍ (40) ആണ് മരിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
നോര്‍ത്ത് മേല്പാലത്തിനു താഴെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരില്‍നിന്നു ലഭിച്ച വിവരമെന്ന് പോലീസ് .
https://www.facebook.com/Malayalivartha
























