നേമത്ത് വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ തള്ളിയ സംഭവത്തില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍

നേമത്ത് വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ തള്ളിയ സംഭവത്തില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍.
കല്പറ്റ ചുണ്ടാ സ്‌കൂളിനു സമീപം മേരി നിവാസില്‍ ഫിലിപ്പ് (33), അരുവിക്കര കളത്തുകാല്‍ പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍(43) ചുള്ളിമാനൂര്‍ റോഡരികത്ത് വീട്ടില്‍ അല്‍ അമീന്‍(44), കാരയ്ക്കാമണ്ഡപം സെന്റ് ആന്‍ണീസ് സ്‌കൂളിനുസമീപം ഹസീന മന്‍സിലില്‍ ജസീം(33), എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ 29നാണ് നേമം ഇടയ്‌ക്കോട് കളത്തറക്കോണം സ്വദേശിനി പദ്മകുമാരിയെ മണലുവിള ക്ഷേത്രത്തിനു സമീപത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
പദ്മിനിയെ ആക്രമിച്ച് നാല്‍പ്പത് പവന്റെ ആഭരണങ്ങള്‍ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്‍സ്‌പെക്ടര്‍മാരായ ധനപാലന്‍, പ്രതാപചന്ദ്രന്‍, എസ്.ഐ.മാരായ വിന്‍സെന്റ്, അജീന്ദ്രകുമാര്‍, എ.എസ്.ഐ. രാജേഷ്‌കുമാര്‍, എസ്.പി.ഒ. രതീഷ്, റൂറല്‍ ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ ഒരാളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു. അല്‍ അമീനും ജസിമീനുമെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് .
" f
https://www.facebook.com/Malayalivartha
























