പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ വഴികൾ!! മന്ത്രിസഭയെ ‘മിനുക്കാൻ’ സിപിഎം ആ വഴിയും പുറത്തെടുത്തു!! പാർട്ടി മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം ഉടനെ വിളിച്ചു ചേർക്കും... മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും യോഗത്തിൽ !!

മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനു പിന്നാലെ തുടർനടപടികൾ ആരംഭിച്ചു. പാർട്ടി മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം ഉടനെ വിളിച്ചു ചേർക്കും. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും വിളിക്കുമെന്നാണ് വിവരം. പഴ്സനൽ സ്റ്റാഫിലെ പ്രധാനപ്പെട്ടവരുടെ യോഗം ഇടയ്ക്ക് വിളിക്കാറുണ്ട്.
സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ഓരോ മന്ത്രിയും സജീവമാകണം എന്നാണു സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങൾ ഒഴിവാക്കണമെന്നാണു കർശന നിർദേശം. പ്രതികരണങ്ങൾ സൂക്ഷ്മതയോടെ വേണം. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിൽ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും ഓർമിപ്പിക്കുന്നു. സമൂഹമാധ്യമ ഇടപെടലുകളിലും ഇതേ ശ്രദ്ധ ഉണ്ടായിരിക്കണം.
മന്ത്രിമാരെക്കുറിച്ചും ഓഫിസിലെ അലംഭാവം സംബന്ധിച്ചും സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ഓഫിസുകൾ ജന സൗഹൃദമാകണമെന്നും പരാതികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു. പഴ്സനൽ സ്റ്റാഫിന്റെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതു പാർട്ടി മാർഗരേഖയിൽ നിഷ്കർഷിച്ചിരുന്നു. ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവരോട് വിനയത്തോടെ പെരുമാറണമെന്നും ഉപഹാരങ്ങൾ ആരിൽ നിന്നും വാങ്ങരുതെന്നും ആ നിബന്ധനകളിൽ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























