രണ്ടര മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി, സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം വീടിനുള്ളിൽ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം. വീട്ടുകാർ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ചങ്ങനാശേരി മടുക്കുംമൂട് സ്വദേശി സജീറുമായി മുംതാസിന്റെ വിവാഹം കഴിഞ്ഞത്.
രണ്ടര മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി പിന്നീട് മാതാവിനും സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്. മേൽനടപടി സ്വീകരിച്ച ശേഷം കബറടക്കം നടത്തി.
https://www.facebook.com/Malayalivartha
























