കോഴിക്കോട്ടെ കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; എംപാനല്‍ ഷൂട്ടർ വെടിവെച്ചുകൊന്നു

കോഴിക്കോട് കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കോഴിക്കോടുള്ള ഓമശ്ശേരിയിലെ കടയിലേക്ക് ഓടിക്കയറിയതിനെ തുടർന്നാണ് ഇത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.15 നാണ് സംഭവം. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ കടയിലാണ് സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള, താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
അതേസമയം പന്നി കയറുമ്പോള്‍ അജീഷ് ഖാന്‍ കടയിലുണ്ടായിരുന്നു. തുടർന്ന് ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ പെട്ടെന്നുതന്നെ കടയുടെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇതേതുടർന്ന് പന്നി കടയ്ക്കുള്ളില്‍ അകപ്പെട്ടു. ഇതിനു പിന്നാലെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതോടെ താമരശ്ശേരി ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുകയും പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടറെ നിയോഗിക്കുകയും ചെയ്തു.
തുടര്ന്ന സംഭവ സ്ഥലത്തെത്തിയ ഓമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോസ്റ്റ് എംപാനല്‍ ഷൂട്ടര്‍ തങ്തച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍ വെച്ച് പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ബസ് സ്റ്റാന്റിന് പിന്‍വശത്തുള്ള ഗ്രൗണ്ടില്‍ പന്നിയെ സംസ്‌കരിക്കരിച്ചു.
https://www.facebook.com/Malayalivartha
























