ആലപ്പുഴ പോലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസ്: കുറ്റപത്രം സമർപ്പിച്ച് പോലീസ്

ആലപ്പുഴ പോലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ സി.പി.ഒ റെനീസാണ് ഒന്നാം പ്രതി. മാത്രമല്ല റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാം പ്രതിയാണ്.
തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്നെന്നാണ് പോലീസിന്റെ കണ്ടത്തൽ. കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തന്നെ 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് കേസിൽ ഉള്ളത്. സ്ത്രീധനത്തിന്റെ പേരിൽ റെനീസ് നജ്‌ലയെ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു . ഒപ്പം ഇയാളുടെ പെൺസുഹൃത്തിന്റെ പങ്കും തെളിഞ്ഞു.
https://www.facebook.com/Malayalivartha
























