കുടുംബ പ്രശ്നങ്ങളെ ചൊല്ലി, മദ്യലഹരിയിൽ വാക്ക് തർക്കം: കയ്യാങ്കളിക്കിടെ തലയിടിച്ച് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്ക്കന് ദാരുണാന്ത്യം. കാട്ടിക്കുളം, ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ മകൻ രാജ് മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്മോഹനുമായുണ്ടായ വാക്ക് തർക്കത്തിനിടെ മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയും രാജ്മോഹനും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























