വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനത്തിലേക്ക്..... മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി, സമരക്കാരുമായി ഇന്ന് മന്ത്രിതല ചര്‍ച്ചയും നടന്നേക്കും

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനത്തിലേക്ക്..... ഇന്നലെ ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തില്‍ തുറമുഖ ഗേറ്റിന് സമീപം നിരാഹാരസമരം ആരംഭിച്ചിരുന്നു, സമരക്കാരുമായി ഇന്ന് മന്ത്രിതല ചര്‍ച്ചയും നടന്നേക്കും
ഇന്നലെ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജില്ലാ കളക്ടറും കമ്മീഷണറും എത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിഞ്ഞത്. സമരക്കാരുടെ പരാതിക്ക് ഇടയാക്കിയ ഡിസിപി അജിത്കുമാര്‍, കണ്ട്രോള്‍ റൂം എ സി പ്രതാപ് നായര്‍, എ സിയുടെ ഡ്രൈവര്‍ എന്നിവരെ സമരവേദിയില്‍ ഡ്യുട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നല്‍കിയതോടെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു
മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി .
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാവുന്നതാണ്. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവെക്കാനായി നിര്‍ദ്ദേശിക്കാനാകില്ലെന്നും അറിയിച്ചു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.
വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാനായി നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീന്‍ അതിരൂപത തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























