മണ്ണുത്തി -ഇടപള്ളി പാതക്ക് ശാപമോക്ഷം... കുഴികൾ നിറഞ്ഞ് വിവാദമായ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ അറ്റകുറ്റപണികൾക്കുള്ള കരാർ ഇ കെ കെ ഗ്രൂപ്പിന്.വീഴ്ച വരുത്തിയ നിലവിലെ കരാറുകാരുടെ പ്രമോട്ടറെ ദേശീയപാത അതോറിറ്റി ഒഴിവാക്കി... 24കിലോമീറ്റർ റോഡിന്‍റെ ടാറിംഗും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തി...ഇതോടെയാണ് ഇത് പൂർത്തിയാക്കാൻ ദേശീയ പാത അതോരിറ്റി ടെൻഡർ വിളിച്ചത്

മണ്ണുത്തി -ഇടപള്ളി പാതയിൽ നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചകളായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ റോഡിൽ ആയിരക്കണക്കിന് കുഴികൾ നിറഞ്ഞു എന്ന മാത്രമല്ല കരാർ അനുസരിച്ചുള്ള വ്യവസ്ഥകളും പാലിച്ചില്ല.ചാലക്കുടി അണ്ടർപാസിന്‍റെ നിർമ്മാണവും,24കിലോമീറ്റർ റോഡിന്‍റെ ടാറിംഗും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തി.ഇതോടെയാണ് ഇത് പൂർത്തിയാക്കാൻ ദേശീയ പാത അതോരിറ്റി ടെൻഡർ വിളിച്ചത്
മൂന്ന് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.ഇതിൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രമോട്ടർമാരായ കെ എം സി ഗ്രൂപ്പും പങ്കെടുത്തു. ജി ഐ പി എൽ വീഴ്ചകൾ ദേശീയപാത അതോറിറ്റിക്കും നാണക്കേടായതോടെ ആദ്യ ഘട്ടമായ ടെക്നിക്കൽ പരിശോധനയിൽ തന്നെ ഇവരെ തള്ളി..ഐ ഐ ടി സംഘത്തിന്‍റെ വിശദമായ പരിശോധന ഉടൻ തുടങ്ങും.
.ഇടപ്പള്ളി- മണ്ണൂത്തിപാതയിലെ 16 ഇടങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ പോരാ എന്ന് ദേശീയ പാതാ അഥോറിറ്റി കരാർ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ നേരത്തെ അറിയിച്ചിരുന്നു . കൊരട്ടി,ഡിവൈന്‍, ചാലക്കുടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് നടത്തുന്ന കോള്‍ഡ് മിക്സിങ് അപര്യാപ്തമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉറപ്പുള്ള ഹോട്ട് മിക്സിങ് നടത്താന്‍ തീരുമാനിച്ചത്.
രണ്ട് മെഷീനുകൾ ഈ മേഖലയില്‍ എത്തിച്ച് ഉറപ്പുള്ള ടാറിങ് നടത്താൻ കരാര്‍ കന്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ ഈ ഭാഗങ്ങളില്‍ താത്കാലിക കുഴിയടയ്ക്കല്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























