ദിലീപിനെ പൂട്ടണം... ദിലീപിനെ സഹായിക്കാന്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ഷോണ്‍ ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും; പിസി ജോര്‍ജിന് പിന്നാലെ മകന്‍ ഷോണും കൂടി കേസിന് പുറകേ പോകുമ്പോള്‍ കുടുംബത്തിനും അങ്കലാപ്പ്; ഷോണിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്

അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടിയെ ആക്രമിച്ച കേസ് കഥകളും ഉപ കഥകളുമായി നീളുകയാണ്. പിസി ജോര്‍ജ് പല പ്രാവശ്യമാണ് ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയത്. ഷോണും ആ നിലപാടിലായിരുന്നു. ഇതിനിടയ്ക്ക് പല കേസുകള്‍ പിസി ജോര്‍ജിനെ തേടിയെത്തി. പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു.
ഇപ്പോഴിതാ മകന്‍ ഷോണ്‍ ജോര്‍ജും പെട്ടിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിക്കാനായി വ്യാജ വാട്‌സ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ഷോണ്‍ ജോര്‍ജിനെ െ്രെകംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് കോട്ടയം െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഷോണ്‍ജോര്‍ജിന് നോട്ടീസ് നല്‍കി.
ബൈജു കൊട്ടാരക്കരയുടെ പരാതിയില്‍ വ്യാജരേഖ നിര്‍മ്മിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് അന്വേഷണം. ദിലീപിനെ പൂട്ടണം എന്ന പേരില്‍ നിര്‍മ്മിച്ചിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡി.ജി.പി ബി. സന്ധ്യ, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ് എന്നിവരും ഏതാനും മാദ്ധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങള്‍ ചേര്‍ന്നിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിര്‍മ്മിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ അയച്ചതാണ് കേസിന് ആധാരം. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019ല്‍ കാണാതായെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ഭാഷ്യം. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോണ്‍ ജോര്‍ജീന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്റെ ഐ ഫോണില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍.
ഈ ഫോണ്‍ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോര്‍ജിന്റെ ഓഫീസിലും പരിശോധന നടന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോണ്‍ 2019 ല്‍ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താന്‍ കോട്ടയം എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നതായും പി.സി. ജോര്‍ജ് വ്യക്തമാക്കി.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. വിചാരണ കോടതിയ്‌ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
അതിജീവിതിയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വാദം കേട്ടത്. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസ് തുടര്‍ വിസ്താരം നടത്തിയാല്‍ കേസില്‍ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.
ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ വിചാരണ കോടതി തയ്യാറായില്ലെന്നും കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. തന്റെ ഹര്‍ജി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























