അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ ഇന്നും തുടരും....25 മുതല്‍ 37 വരെയുളള സാക്ഷികളെ ആകും വിസ്തരിക്കുക , വിസ്താരം ബുധനാഴ്ചയ്ക്ക് ശേഷം നടത്താമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാന്‍ സാധ്യതയേറെ

അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ ഇന്ന് തുടരും. 25 മുതല്‍ 37 വരെയുളള സാക്ഷികളെ ആകും വിസ്തരിക്കുക. സാക്ഷികളെ സ്വാധീനിക്കാനായി ശ്രമിച്ചതിന്റെ പേരില്‍ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതി അതിന് സ്റ്റേ നല്‍കുകയും ചെയ്തിരുന്നു. നാളെ വരെയാണ് നിലവില്‍ ജാമ്യം റദ്ദാക്കിയ നടപടിക്കുള്ള സ്റ്റേ. ഇക്കാരണത്താല്‍ , വിസ്താരം ബുധനാഴ്ചയ്ക്ക് ശേഷം നടത്താമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാനാണ് സാധ്യത.
കേസില്‍ ആകെ 122 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 24 വരെയുള്ള സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതുവരെ 13 പേര്‍ കൂറുമാറിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു വിചാരണക്കോടതിക്ക് ലഭിച്ച നിര്‍ദേശം. അതു സാധ്യമല്ലെന്നിരിക്കെ, പുതിയ ഡെഡ് ലൈനും അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതി നല്‍കിയേക്കും.
അതേസമയം അട്ടപ്പാടി മധു കൊലക്കേസ് നാടിന്റെ പ്രശ്‌നമെന്ന് മുഖ്യമന്ത്രി . പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
സാക്ഷികള്‍ക്കും പ്രോസിക്യൂഷനും എല്ലാ സഹായവും പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.എംഎല്‍എമാരായ എ പി അനില്‍കുമാര്‍,ഉമ തോമസ്, കെ കെ രമ എന്നിവരാണ് മധു കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ കെ കെ രമയുടെ ചോദ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.
മധു കൊലക്കേസില്‍ പോലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്ന് കെ കെ രമ പറഞ്ഞു. ഇത് പ്രത്യേകമായിട്ടുള്ള ആരോപണം ആണെന്നും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികള്‍ യഥാര്‍ഥ പ്രതികളല്ലെന്ന് നാട്ടുകാര്‍ പോലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെകെ രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനപൂര്‍വം പ്രതികളെ രക്ഷിക്കാനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം വഴി തെറ്റിക്കാനാണോ ഇത്തരം പരാമര്‍ശമെന്നും മുഖ്യമന്ത്രി ചോദിച്ചു.
"
https://www.facebook.com/Malayalivartha
























