അതിവിദഗ്ധമായ ബൈക്ക് മോഷണം, പിന്നാലെ നമ്പർ പ്ലേറ്റ് തിരുത്തി മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിന്റെ കണക്കം, രണ്ടെണ്ണത്തേയും തൂക്കിയെടുത്ത് പോലീസ്

എറണാകുളത്ത് ബൈക്ക് മോഷ്ടിച്ചയാളും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നയാളും പിടിയിൽ. വണ്ണപ്പുറം പഴയരിക്കണ്ടം പുളിക്കത്തൊട്ടി തോട്ടത്തിൽ അനീഷ് ഷാജി (18), ഇടുക്കി പഴയ വിടുതി മമ്മൂട്ടിക്കാനം പെരിങ്ങാട്ടുമാലിൽ വിശാൽ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു.
വെങ്ങോല മാർബിൾ ജംക്‌ഷനിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. ജൂലൈ 1 നാണ് പെരുമ്പാവൂർ സോഫിയ കോളജ് ഭാഗത്ത് നിന്നാണ് അനീഷ് ബൈക്ക് മോഷ്ടിച്ചത്. ഇത് വിശാലിന് ഓടിക്കാൻ നൽകി. അനീഷിന് പെരുമ്പാവൂർ, എടത്തല പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിനും, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണത്തിനും കേസുകളുണ്ട്.
എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ റിൻസ് എം. തോമസ്, ജോസി എം.ജോൺസൻ, ബിനോയ്, എഎസ്ഐ ജയചന്ദ്രൻ, സീനിയർ സിപിഒ അബ്ദുൽ മനാഫ്, സിപിഒമാരായ സുബൈർ, ജിജുമോൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























