ചീറി പാഞ്ഞ കാർ ... നമ്പർ പ്ലേറ്റിനു പകരം ‘ജസ്റ്റ് മാരീഡ്’ എന്ന ചുവന്ന സ്റ്റിക്കർ പതിച്ചു 2 കാറുകളുടെ യാത്ര... തൂക്കിയെടുത്ത് എം വി ഡി... . വിവാഹസംഘം ഫോട്ടോഷൂട്ടിനു വേണ്ടിയോ മറ്റോ യാത്ര ചെയ്ത കാറുകളാണ് ഇവയെന്നാണു പ്രാഥമിക സൂചന... ഏതു സാഹചര്യത്തിലാണെങ്കിലും നമ്പർപ്ലേറ്റ് മറച്ചുവയ്ക്കുന്നതു നിയമലംഘനമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി...

വാഹനത്തിൽ മാറ്റങ്ങളിൽ എം വി ഡി നിയമം കടുപ്പിച്ചിട്ടും റോഡിലെ വിരുദ്ധന്മാരുടെ ഓട്ടപാച്ചിലിനു മാറ്റമില്ല. വിനോദസഞ്ചാര കേന്ദ്രമായ ചിമ്മിനി ഭാഗത്തു നിന്നു പുതുക്കാട് ഭാഗത്തേക്കുള്ള റോഡിലാണു കഴിഞ്ഞ ദിവസം 2 കാറുകൾ നമ്പർപ്ലേറ്റില്ലാതെ പാഞ്ഞത്. മുൻവശത്തെ നമ്പർപ്ലേറ്റ് മറച്ചുകൊണ്ട് ‘ജസ്റ്റ് മാരീഡ്’ എന്ന ചുവന്ന സ്റ്റിക്കർ പതിച്ചിരുന്നു. അടുത്തിടെ ചെർപ്പുളശേരിയിൽ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തുന്നതിനിടെ ജസ്റ്റ് മാരീഡ് എന്ന സ്റ്റിക്കർ പതിച്ചെത്തിയ ആഡംബര കാർ പിടികൂടിയിരുന്നു.
വാഹന ഉടമയിൽ നിന്നു പിഴയീടാക്കുകയും ചെയ്തു.നമ്പർ പ്ലേറ്റിനു പകരം ‘ജസ്റ്റ് മാരീഡ്’ എന്ന ചുവന്ന സ്റ്റിക്കർ പതിച്ചു 2 കാറുകളുടെ യാത്ര. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടവർ പൊലീസിനെയും മോട്ടർവാഹന വകുപ്പിനെയും വിവരമറിയിച്ചതോടെ അന്വേഷണം തുടങ്ങി. വിവാഹസംഘം ഫോട്ടോഷൂട്ടിനു വേണ്ടിയോ മറ്റോ യാത്ര ചെയ്ത കാറുകളാണ് ഇവയെന്നാണു പ്രാഥമിക സൂചന. ഏതു സാഹചര്യത്തിലാണെങ്കിലും നമ്പർപ്ലേറ്റ് മറച്ചുവയ്ക്കുന്നതു നിയമലംഘനമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും തൃശൂർ ജോയിന്റ് ആർടിഒ അറിയിച്ചു.
https://www.facebook.com/Malayalivartha
























