ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്... കേരളത്തില്‍ ആത്മഹത്യാനിരക്കും ഹൃദയാഘാതമരണങ്ങളും കൂടി; ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്..ഗാര്‍ഹികപീഡനങ്ങള്‍ 32 ശതമാനം പെരുകി... റോഡപകടങ്ങളില്‍ പൊലിഞ്ഞത് 1.73 ലക്ഷം ജീവന്‍...

കേരളത്തില്‍ വിവിധ കാരണത്താൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ വർദ്ധനവ്. ഹൃദയാഘാതമരണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.2021 ല്‍ 3,872 പേരാണ് ഹൃദയാഘാതംകാരണം മരിച്ചത്. 2020 ല്‍ ഇത് 3,465 ആയിരുന്നു. ഹൃദയാഘാതമരണങ്ങളില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ - 10,489. ഗുജറാത്ത് (2,949), കര്‍ണാടകം (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാന്‍ (1,215), എന്നിവയാണ് തൊട്ടുപിന്നില്‍. എറ്റവും കുറവ് അരുണാചല്‍പ്രദേശിലാണ് -ഒമ്പത്.കേരളത്തില്‍ ആത്മഹത്യനിരക്കും വര്‍ധിച്ചതായി കാനകൾ പറയുന്നു. 9549 പേരാണ് 2021 ല്‍ ആത്മഹത്യചെയ്തത്. 2020-ല്‍ ഇത് 8,500 ആയിരുന്നു. രാജ്യത്ത് ആത്മഹത്യനിരക്കില്‍ ഒരുവര്‍ഷത്തിനിടെ ഏഴ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി.ആകെ 1,64,033 ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 50 ശതമാനവും മഹാരാഷ്ട്ര (22,207), തമിഴ്നാട് (18,925), മധ്യപ്രദേശ് (14,965), പശ്ചിമബംഗാള്‍ (13,500), കര്‍ണാടകം (13,056) എന്നിവിടങ്ങളിലാണ്.കൊലപാതകള്‍ (മൂന്ന് ശതമാനം), തട്ടിക്കൊണ്ടുപോകല്‍ (19.9 ശതമാനം), സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (15.3 ശതമാനം), കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (16 ശതമാനം), മുതിര്‍ന്നവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ (5.3 ശതമാനം) തുടങ്ങിയവയില്‍ 2021-ല്‍ രാജ്യത്ത് വര്‍ധനയുണ്ടായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ 31.8 ശതമാനവും ഗാര്‍ഹിക പീഡനങ്ങളാണ്.
പ്രതിസ്ഥാനത്ത് ഭര്‍ത്താവും ഭര്‍ത്തൃബന്ധുക്കളുമാണ്.2021-ല്‍ 4.22 ലക്ഷം റോഡ് അപകടങ്ങളിലായി 1.73 ലക്ഷം പേര്‍ മരിച്ചു. 2020-നെ അപേക്ഷിച്ച് (3,68,838) റോഡപകടം 18 ശതമാനംകൂടി. ഉത്തര്‍പ്രദേശിലാണ് (24,711) ഏറ്റവും കൂടുതല്‍ മരണങ്ങള്‍. തമിഴ്നാടാണ് (16,685) തൊട്ടുപിന്നില്‍. അപകടങ്ങളില്‍ തമിഴ്നാടാണ് (57,090) മുന്നില്‍. മധ്യപ്രദേശ് (49,493), ഉത്തര്‍പ്രദേശ് (36,509), മഹാരാഷ്ട്ര (30,086), കേരളം (33,051) എന്നിവിടങ്ങളിലും റോഡപകടങ്ങള്‍ കൂടി.
https://www.facebook.com/Malayalivartha
























