പത്മ സരോവരത്തിൽ വച്ച് ദിലീപ് കണ്ടെന്ന് പറയുന്ന വീഡിയോയുടെ സെക്കന്റ് ബൈ സെക്കന്റ് വിവരണം അനൂപിന്റെ മൊബൈലിൽ എങ്ങനെ വന്നു? ജഡ്ജിയെ വിറപ്പിക്കാൻ 'അയാളുടെ ചോദ്യ ശരങ്ങൾ

വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. രഹസ്യവാദം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടത്. കോടതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹത്തേയും വിന്യസിച്ചിരുന്നു.
മുതിർന്ന അഭിഭാഷകർ മാത്രമായിരുന്നു കോടതിയിൽ പ്രവേശിച്ചത്. തുടർന്ന് വാദം കേട്ട ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ അതിജീവിതയുടെ സഹോദരൻ രംഗത്ത് എത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെയാണ് ദിലീപിനെതിരെ ചോദ്യശരങ്ങൾ ഉയർന്നത്. മുഖ്യമായും പത്ത് ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.
ദിലീപ് നിരപരാധിയെങ്കിൽ വീണ്ടും ചില ചോദ്യങ്ങൾ നീതി പീഠത്തിന്റെ മുന്നിലേക്ക് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആ ചോദ്യങ്ങൾ ഇവയാണ് ⇓
! എന്തിന് നടി ആക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി താൻ ഹോസ്പിറ്റലിൽ എന്ന് വരുത്തി തീർത്തു?
! പത്മ സരോവരത്തിൽ വച്ച് ദിലീപ് കണ്ടെന്ന് പറയുന്ന വീഡിയോയുടെ സെക്കന്റ് ബൈ സെക്കന്റ് വിവരണം അനൂപിന്റെ മൊബൈലിൽ എങ്ങനെ വന്നു?
! കോടതി സബ്മിറ്റ് ചെയ്യാൻ പറഞ്ഞ ഫോണുകൾ സായി ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന് വേണ്ടി?
! പൾസർ സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപിന്റെ കൂടെ പൾസർ സുനി നിൽക്കുന്ന ഫോട്ടോ എങ്ങനെ വന്നു?
! ജഡ്ജിനെ പുകഴ്ത്തുന്ന പ്രതി! ജഡ്ജിനെ മാറ്റരുത് എന്ന് പറയുന്ന പ്രതി! ജഡ്ജ് മാറിയാൽ അയാൾ നിരപരാധിയെങ്കിൽ എന്തിന് ഭയക്കണം?
! അന്വേഷണ സംഘത്തിലെ തലപ്പത്ത് ഇരുന്ന ഉദോഗസ്ഥനെ 30 ദിവസം മാത്രം അവശേഷിക്കെ സ്ഥലം മാറ്റി കേസ് അട്ടിമറിയിക്കാൻ ശ്രമം നടത്തിയത് എന്തിന്?
! നിർണ്ണായക തെളിവുകൾ അടങ്ങിയ ദിലീപിന്റെയും കൂട്ടാളികളുടേയും ഫോണുകൾ ലാബ് ഇന്ത്യ സിസ്റ്റം എന്ന മുംബൈയിലെ ലാബിൽ അയച്ച് ഡാറ്റകൾ നശിപ്പിച്ചത് എന്തിന്
! മദ്യപിക്കാത്ത മുൻ ഭാര്യയായ മഞ്ജു വാര്യർ മദ്യപിക്കുമെന്നും ഇത്തരത്തിൽ നിരവധി കള്ള മൊഴികൾ എന്തിന് തന്റെ അനുജനെ കൊണ്ട് പറയിപ്പിച്ചു?
! നിർണ്ണായക തെളിവുകൾ നൽകി പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന് എതിരെ വ്യാജ പീഡനം ആരോപണം നടത്തിയുടേത് എന്തിന്?
അതിജീവിതെയുടെ അഭിഭാഷകയ്ക്ക് ഭീഷണിയായി ഊമക്കത്ത് അയച്ചതും അവരുടെയടക്കം പേരിൽ വ്യജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്തിന്? ഇങ്ങനെയാണ് ചോദ്യങ്ങൾ അവസാനിക്കുന്നത്.
ഇതിനിടെ ആക്ഷേപം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന് വ്യാഴാഴ്ച വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്. നേരത്തേ രഹസ്യ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് വിഷമം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചത്.
https://www.facebook.com/Malayalivartha
























