സന്തോഷയാത്ര കണ്ണീര്‍ യാത്രയായി.... കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി ഊട്ടിയിലെത്തിയ വയോധിക മലമുകളില്‍നിന്ന് ചാടി മരിച്ചു....

സന്തോഷയാത്ര കണ്ണീര്‍ യാത്രയായി.... കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി ഊട്ടിയിലെത്തിയ വയോധിക മലമുകളില്‍നിന്ന് ചാടി മരിച്ചു....
ദൊഡ്ഡബെട്ട മലമുകളില്‍ നിന്നാണ് ചാടി മരിച്ചത്. കോയമ്പത്തൂര്‍ തടാകം സ്വദേശി നല്ലതമ്പിയുടെ ഭാര്യ ലീലാവതിയാണ് (62) മരിച്ചത്. തമിഴ്‌നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബെട്ടയില്‍നിന്നും ആളുകള്‍ താഴേക്ക് ചാടുന്നത് തടയാന്‍ കമ്പിവേലികെട്ടി തിരിച്ചിരുന്നു. ഇത് ലീലാവതി മറി കടക്കുകയായിരുന്നു.
സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാനായി ശ്രമിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍പോലും തയ്യാറാകാതെ പാറയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു ലീലാവതി . തേനാട് കമ്പൈ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി 350 അടി താഴെനിന്ന് മൃതദേഹം വൈകുന്നരേത്തോടെ പുറത്തെടുത്തു.
ബാഗിലുള്ള ഫോട്ടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിയാനായി കഴിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. മൃതദേഹം തിങ്കളാഴ്ച ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























