മലയാളികളുടെ പെങ്ങളെ, കുട്ടികളെ പൊന്നു പോലെ നോക്കണേ...സജീഷ്- പ്രതിഭ വിവാഹത്തിന് കമന്റുമായി നടന്‍ നിര്‍മല്‍ പാലാഴി

കഴിഞ്ഞ ദിവസമായിരുന്നു വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെയും അധ്യാപികയായ പ്രതിഭയുടെയും വിവാഹം നടന്നത്. ലിനിയുടെ മക്കള്‍ക്ക് അമ്മയായി ഒരാള്‍ എത്തുന്നു എന്ന് പറഞ്ഞ് സജീഷ് തന്നെയായിരുന്നു വിവാഹക്കാര്യം അറിയിച്ചത്. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരും പ്രതിഭയുടെ മകള്‍ ദേവപ്രിയയും ചടങ്ങില്‍ ഉണ്ടായിരുന്നു.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു. സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് സജീഷിന്റെ വിവാഹ വാര്‍ത്ത ഏറ്റെടുത്തത്. ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കണം എന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. അത് സാധ്യമായതില്‍ നിരവധി പേരാണ് സജീഷിനും പ്രതിഭക്കും ആശംസയര്‍പ്പിച്ച് എത്തിയത്. നടന്‍ നിര്‍മല്‍ പാലാഴി വിവാഹത്തിന് ആശംസയര്‍പ്പിച്ച് പങ്കുവെച്ച കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
സജീഷ്- പ്രതിഭ വിവാഹത്തിന്റെ ഒരു വീഡിയോയ്ക്ക് താഴെ 'പെങ്ങളെ... ഞങ്ങളെ (മലയാളികളുടെ) പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ' എന്നാണ് കമന്റ് ചെയ്തത്. സമാനമായാണ് പലരും വിവാഹ ആശംസ അര്‍പ്പിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
സജീഷിന്റെയും ലിനിയുടെയും മക്കളായ സിദ്ധാര്‍ഥ് ഒന്നാം ക്ലാസിലും റിതുല്‍ നാലാം ക്ലാസിലും ആണ് ഇപ്പോൾ പഠിക്കുന്നത്. 2018 ല്‍ ലിനിയുടെ മരണ ശേഷം ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കിയിരുന്നു. പന്നിക്കോട്ടൂര്‍ പി എച്ച് സിയില്‍ ക്ലാര്‍ക്കാണ് സജീഷ് നിലവില്‍. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് രോഗ ബാധയേറ്റത്.
https://www.facebook.com/Malayalivartha
























