കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ച് കല്ലമ്പലം സ്വദേശി

തർക്കത്തിനിടെ പട്ടാപ്പകൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ച് കല്ലമ്പലം സ്വദേശി. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് സംഭവം. പരുക്കേറ്റ ട്രാൻസ്‌ജെൻഡർ ഉമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറ്റിലാണ് കുത്തേറ്റത്. കുത്തിയ കല്ലമ്പലം സ്വദേശി നസറുദ്ദീനെ ഫോർട്ട് പൊലീസ് പിടികൂടി.ഇവർ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























