ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു: യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതി പിടിയിൽ

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻതുരുത്ത് ഡിക്സൺ ഭവനിൽ ടെറി എന്ന ടെറൻസ് (34) ആണ് പൊലീസ് പിടിയിലായത്. ശക്തികുളങ്ങര പൊലീസാണ് ഇയാളെ പിടികൂടിയത്. ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം യുവാവിനെ മാരകായുധങ്ങളുമായി ഇയാൾ ആക്രമിക്കുകയായിരുന്നു.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ, എസ്ഐമാരായ ഐ.വി.ആശ, ഷാജഹാൻ എഎസ്ഐമാരായ അനിൽ, സുദർശനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























