ബ്രിട്ടീഷുകാരിൽനിന്നും പണവും ആയുധങ്ങളും വാങ്ങി കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു; രൂക്ഷവിമർശനവുമായി സുരേന്ദ്രൻ

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക് പങ്കുണ്ട് എന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ. മാത്രമല്ല സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വീരയോദ്ധാക്കൾ ആയിരുന്നുവെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുകയാണ്, ഇതിനിടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത് ബ്രിട്ടീഷുകാർക്ക് വേണ്ടിയായിരുന്നുവെന്ന് സുരേന്ദ്രൻ ഓർമിപ്പിക്കുകയാണ്. മാത്രമല്ല ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കർ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ....
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക് പങ്കുണ്ട് എന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുമ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്ന് രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കറുടെ അഭിപ്രായം ശ്രദ്ധിക്കൂ..
"ബ്രിട്ടീഷുകാരിൽനിന്നും പണവും ആയുധങ്ങളും വാങ്ങി കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു.." എത്രയൊക്കെ മറച്ചുപിടിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചാലും നിങ്ങളുടെ ചരിത്രം നിങ്ങളെത്തന്നെ വേട്ടയാടും.File Name:- HOME_POLITICAL_I_1946_NA_F-7-1 Page No:- 19 ഈ രേഖകൾ സത്യമല്ല എന്നു പറഞ്ഞുവരുന്നവരോട് ഒന്നേ പറയാനുള്ളൂ... #ന്നാകൊണ്ട്കേസ്കൊട്.-കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha
























