ഓണക്കാലമായതോടെ വീടുകളില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു, തിരുവനന്തപുരത്ത് പോലീസ് വ്യാപക റെയ്ഡിൽ 107 ഗുണ്ടകൾ പിടിയിൽ, പ്രത്യേക പരിശോധനയിൽ പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികൾ, വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 13 പ്രതികളേയും പിടികൂടി...!

തിരുവനന്തപുരം റൂറലിൽ 107 ഗുണ്ടകൾ പിടിയിൽ. പ്രത്യേക പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികൾ. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 13 പ്രതികളും പിടിയിലായി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്.
റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കസ്റ്റഡിയിലെടുത്ത എല്ലാവരേയും കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കേസിന്റെ പേരില്‍ മാറി നിന്നവര്‍ ഓണക്കാലമായതോടെ വീടുകളില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിന്റെ കൂടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha
























