വന്‍ സ്വര്‍ണ്ണവേട്ട... കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താനായി ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി..... സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

വന്‍ സ്വര്‍ണ്ണവേട്ട... കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താനായി ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി..... സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് 3.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഫിറോസ് റഹ്മാനാണ് പിടിയിലായത്. ഏഴോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വര്‍ണത്തിന്റെ ചെയിനുകള്‍, വളകള്‍ തുടങ്ങിയവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. സ്വര്‍ണക്കടത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി അധികൃതര്‍ .
"
https://www.facebook.com/Malayalivartha