കല്യാണ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരി സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയില്‍ താമസക്കാരിയുമായ കൂലോത്ത് വളപ്പില്‍ പ്രഭാവതി (60) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരി പ്രവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെറുകുന്ന് പുന്നച്ചേരിയിലെ കല്യാണവീട്ടില്‍ പോയി മടങ്ങി വരവേ റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ വന്ന് രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പ്രവിതയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പി വി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ് പ്രഭാവതി. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ.മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















