കേരളത്തിൽ വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍; കൊല്ലത്ത് നാലു സ്ത്രീകളും കുട്ടിയും അടക്കം 11 പേര്‍ കസ്റ്റഡിയില്‍

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പോലീസിന്റെ പിടിയിലായി. നിലവിൽ ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായിരിക്കുന്നത്. മാത്രമല്ല ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു.
അതേസമയം വാടി കടപ്പുറം ഭാഗത്തുനിന്നാണ് അവര്‍ പിടിയിലായിരിക്കുന്നത്. ബീച്ചും ലൈറ്റ് ഹൗസും കാണാന്‍ എത്തിയവരാണെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതിനു ശേഷം സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ വിദേശത്തേക്ക് കടക്കാനെത്തിയവരാണെന്ന് സമ്മതിച്ചത്.
മാത്രമല്ല കൂടുതല്‍ പേര്‍ തങ്ങള്‍ താമസിച്ചിടത്ത് ഉണ്ടായിരുന്നതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. നിലവിൽ ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ശ്രീലങ്കന്‍ സ്വദേശികളെ കേരളത്തിലെത്തിച്ചത്. കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി എത്തിച്ച 11 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















