മകളെ കടിച്ചത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ അല്ല; ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായെയായിരുന്നു; ഈ നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു; വീട്ടില്‍ വൈറസ് ബാധിച്ച നായയെ ആരോ ഇറക്കി വിട്ടതാണ്; ചങ്കു തകർന്ന് ആ അമ്മ

തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടി കഴിഞ്ഞ ദിവസം പന്ത്രണ്ടു വയസുകാരി മരിച്ച സംഭവത്തിൽ വിമർശനവുമായി കുടുംബം. റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിവെയായിരുന്നു മരണം സംഭവിച്ചത്.
എന്തായാലും ഈ സംഭവത്തിൽ പുതിയൊരു വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്. അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്നാണ് അമ്മ രജനിയുടെ പുതിയ വെളിപ്പെടുത്തൽ. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായെയായിരുന്നു. ഈ നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു എന്നും രജനി പറയുകയുണ്ടായി.
മകളെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി പൂട്ടിയിരിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയി എന്നാണ് കുടുംബത്തിന്റെ ആരോപണം. അവിടെയെത്തിയപ്പോൾ പരിക്കിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിക്കുന്നു.
കുട്ടിയുടെ പിതാവ് മുറിവ് കഴുകി. സോപ്പ് വാങ്ങിച്ചു കൊണ്ട് വന്ന് അവർ തന്നെയാണ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തു. ഇതെല്ലാം ആശുപത്രിയിൽ അറിയിച്ചു . അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല കടിച്ചത്. വീട്ടില്‍ വൈറസ് ബാധിച്ച നായയെ ആരോ ഇറക്കി വിട്ടതാണ് എന്നും കുട്ടിയുടെ അമ്മ പറഞ്ഞു കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മൂന്ന്‌ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
എന്നാൽ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബായ യുണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാൽ, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി ഇതിനെ തുടർന്നാണ് കുട്ടികളുടെ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നുള്ളവെള്ളം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















