'പണ്ടു കാലത്തെ കവികൾ പോലും ഇതെക്കുറിച്ച് ബോധവാന്മാരായിരുന്നു. അതുകൊണ്ടാണ് ചക്രവർത്തിനിയോട് പോലും ചെരിപ്പ് ഊരി വച്ചിട്ട് നഗ്നപാദയായിട്ട് വേണം അകത്തോട്ട് കയറാൻ എന്ന് കവി പാടിയത്. മറ്റ് ജീവജാലങ്ങളിൽ ഏതെങ്കിലും ചെരിപ്പ് ഉപയോഗിക്കുന്നുണ്ടോ? പട്ടിയും പൂച്ചയും സിംഹവും പുലിയുമൊക്കെ ചെരിപ്പിടാതെയാണ് നടക്കുന്നത്. അതിന് ഏത് പൂച്ചയാടോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ലോകത്തെ ഏറ്റവും അപകടകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ചെരിപ്പ് എന്ന ലേഖനനം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനെതിരെ വാഹങ്ങൾ മുന്നോട്ട് വയ്ക്കുന്നവർക്കായി ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്;
ലോകത്തെ ഏറ്റവും അപകടകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ചെരിപ്പ് എന്ന ലേഖനത്തിനെതിരെ ഇവിടത്തെ ശാസ്ത്രതീവ്രവാദികൾ ഉറഞ്ഞുതുള്ളുകയാണല്ലോ.അതിന് നേതൃത്വം നൽകുന്നത് പ്രമുഖ ഭിഷഗ്വരനും വിപ്ലവ സൈദ്ധാന്തിക വേതാളങ്ങളുടെ അപ്പോത്തിക്കിരിയുമായ ഒരു Jinesh PS ആണെന്നും കേൾക്കുന്നു. എന്നാൽ അത് അത്ര പുച്ഛിച്ച് തള്ളേണ്ട ഒന്നല്ലെന്ന് ഒന്ന് ആലോചിക്കുന്നവർക്ക് മനസിലാവും. ഉദാഹരണത്തിന് വീട്ടിലെ പാറ്റയോട് നിങ്ങൾ ചെരിപ്പാണോ ആറ്റം ബോംബാണോ പേടി എന്ന് ചോദിച്ചാൽ പാറ്റ ചെരിപ്പെന്നേ പറയൂ. കാരണം ആറ്റം ബോംബ് കൊണ്ട് ആരും പാറ്റയെ തല്ലിക്കൊല്ലാറില്ലല്ലോ. അങ്ങനെ എത്രയെത്ര ജീവികളാണ്....(വിങ്ങിപ്പൊട്ടുന്നു)
ആദിമ മനുഷ്യർക്ക് അക്കാലത്ത് വലിയ രോഗങ്ങൾ ബാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? രോഗം ബാധിക്കാനുള്ള സമയം കിട്ടുന്നതിന് മുമ്പ് തന്നെ വല്ല പുലിയുടെയോ കടുവയുടെയോ വായിലോ മറ്റോ പോയി തട്ടിപ്പോവുന്നതുകൊണ്ടാണ് എന്നോ അന്ന് രോഗമാണോ അല്ലയോ എന്ന് അറിയാനുള്ള മാർഗം പോലും ഇല്ലാതിരുന്നതുകൊണ്ടാണെന്നോ വിവരമില്ലാത്തവർ പറഞ്ഞെന്നിരിക്കും.ശരിക്കും അതൊന്നുമല്ല കാരണം. അവർ ചെരിപ്പ് ഉപയോഗിക്കാതിരുന്നതുകൊണ്ടാണ്. പണ്ടു കാലത്തെ കവികൾ പോലും ഇതെക്കുറിച്ച് ബോധവാന്മാരായിരുന്നു. അതുകൊണ്ടാണ് ചക്രവർത്തിനിയോട് പോലും ചെരിപ്പ് ഊരി വച്ചിട്ട് നഗ്നപാദയായിട്ട് വേണം അകത്തോട്ട് കയറാൻ എന്ന് കവി പാടിയത്. മറ്റ് ജീവജാലങ്ങളിൽ ഏതെങ്കിലും ചെരിപ്പ് ഉപയോഗിക്കുന്നുണ്ടോ? പട്ടിയും പൂച്ചയും സിംഹവും പുലിയുമൊക്കെ ചെരിപ്പിടാതെയാണ് നടക്കുന്നത്. അതിന് ഏത് പൂച്ചയാടോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം.
പത്ത് നാൽപ്പത് ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വരെ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നെന്ന് നിങ്ങൾ അറിയണം. അതിൻ്റെ പത്തിലൊന്നുണ്ടോ ഇവരീ പറയുന്ന ഇൻഫോക്ലിനിക്കിന്? ചെരിപ്പിടാതെ നടക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് പ്രഫസർ സെർജിയോ മാർക്വിന - ടോക്കിയോ, ലിസ്ബൺ, ബെർലിൻ, മോസ്കോ, നയ്റോബി, റിയോ, ഡെൻവർ, സ്റ്റോക് ഹോം എന്നിവിടങ്ങളിൽ നാലഞ്ച് സീസണുകളിലായി നടത്തിയ വലിയൊരു പഠനത്തിൽ തെളിവുകൾ കണ്ടെത്തുകയുണ്ടായി.സംശയമുണ്ടെങ്കിൽ ഈ പഠനത്തിൻ്റെ വിവരങ്ങൾ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് പോലെയുള്ള സയൻസ് ജേർണലുകളിൽ കാണാൻ കഴിയുന്നതാണ്.
ഭൂമി ഒരു വലിയ ബാറ്ററിയാണ്. സംശയമുണ്ടെങ്കിൽ കറൻ്റ് ഇല്ലാതെയിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ചാർജറിൻ്റെ പിൻ നിലത്ത് കുത്തിവച്ചിട്ട് ഫോണിൽ കുത്തിയിടണം. എന്നിട്ട് ഈ പോസ്റ്റ് പത്ത് പേർക്ക് ഫോർവേഡ് കൂടി ചെയ്താൽ ഫോൺ ഫുൾ ചാർജായിക്കിട്ടും.പണ്ട് കാലത്ത് ആളുകൾ ചെരിപ്പിടാതെ നടന്നുകൊണ്ടിരുന്നപ്പൊ കാലിൽ മുള്ള് കൊള്ളുമായിരുന്നില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം.അങ്ങനെ കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു...അവൻ കരുണാമയനായ് കാവൽ വിളക്കായ്....(സോറി ഞാനൊരല്പം വഴിമാറിപ്പോയി).,,അങ്ങനെ കല്ലിലും മുള്ളിലും ചവിട്ടി നടന്നവരാണ് മഹാന്മാരായത്.
പണ്ട് ചെരിപ്പില്ലാതിരുന്നപ്പൊ ഈ മുള്ള് കൊണ്ടാലോ എന്ന് വിചാരിച്ചെങ്കിലും ആൾക്കാര് വീട്ടിലിരുന്നേനെ. ഇപ്പ്പൊ അങ്ങനാണോ... കല്യാണത്തിനോ പാലുകാച്ചിനോ ഒക്കെ വിളിച്ചാ ഒടനേ ഇങ്ങ് വന്നോളുകേലേ. ഭൂമിയിൽ നിന്ന് നമ്മളെ മാറ്റിനിർത്തുന്ന വാഹനങ്ങൾ കൂടി നിരോധിക്കണം.. എന്നാലേ ഒരു സമാധാനമാവൂ.. ചെരിപ്പിടാതെ മനുഷ്യൻ നടന്നിരുന്ന കാലത്ത് ജനപ്പെരുപ്പമോ ആയുർ ദൈർഘ്യമോ ഒന്നുമില്ലായിരുന്നു. ഒന്നോ രണ്ടോ ദശാബ്ദം വരെ അന്ന് ജീവിച്ചുകൊണ്ടിരുന്നത് ഇന്ന് വെറും എഴുപത് വയസായി ചുരുങ്ങിയിരിക്കുന്നു.. ഇപ്പൊ തോന്നുന്നില്ലേ ആറ്റം ബോംബൊന്നും ഒന്നുമല്ലെന്ന്.. ഇന്ന് തന്നെ ഭൂമിയിലേക്കിറങ്ങൂ..മണ്ണിലേക്ക് മടങ്ങൂ.." മനുഷ്യാ നീ മണ്ണാകുന്നൂ..മണ്ണിലേക്ക് മടങ്ങും ന്യൂനം ",
https://www.facebook.com/Malayalivartha


























