Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാനായി പ്രത്യേകസമിതി...പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ തകരുംമുമ്പേ കരാറുകാരെ ഏല്‍പ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്ന റണ്ണിങ് കരാര്‍ സംവിധാനം പരിശോധിക്കാനാണ് സമിതി

12 SEPTEMBER 2022 08:08 AM IST
മലയാളി വാര്‍ത്ത

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേകസമിതി. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ തകരുംമുമ്പേ കരാറുകാരെ ഏല്‍പ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്ന റണ്ണിങ് കരാര്‍ സംവിധാനം പരിശോധിക്കാനാണ് സമിതി.


പൊതുമരാമത്ത് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് സിവില്‍ സര്‍വീസുദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരാണ് പരിശോധനാ സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍.


പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. ജില്ലകള്‍ തിരിച്ച് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി പരിശോധിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ മാസം 20-നാണ് പരിശോധന തുടങ്ങുക.

പ്രവൃത്തി നടത്തിപ്പില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കാനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പരിശോധനാ റിപ്പോര്‍ട്ട് അതത് ദിവസംതന്നെ മന്ത്രിക്ക് നല്‍കാനും നിര്‍ദേശിച്ചു.പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ നവീകരിക്കാന്‍ കാലതാമസം ഉണ്ടാകുകയും റോഡ് കേടാവുകയും ചെയ്യുന്ന പരാതികള്‍ ഒട്ടേറെ ഉയര്‍ന്നിരുന്നു. ഇതൊഴിവാക്കാനാണ് രാജ്യത്ത് ആദ്യമായി റണ്ണിങ് കരാര്‍ സംവിധാനം കേരളത്തില്‍ നടപ്പാക്കിയത്.



റണ്ണിങ് കരാര്‍പ്രകാരം ഒരുവര്‍ഷമെങ്കിലും റോഡ് തകരാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. തകരാറുണ്ടായാല്‍ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ. റണ്ണിങ് കരാറില്‍ പരിപാലിക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാനായി നീലനിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോര്‍ഡുകളില്‍ കരാറുകാരന്റെ പേരും ഫോണ്‍നമ്പറും ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ ഫോണ്‍നമ്പറും ടോള്‍ ഫ്രീ നമ്പറും ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (46 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends