Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

വാട്‌സാപ്പാകെ മാറുന്നു... ഉപയോക്താക്കള്‍ക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാന്‍ കഴിയുന്ന സൗകര്യമൊരുക്കി വാട്‌സാപ്പ്; പഴയ മെസേജ് കണ്ടെത്താന്‍ പരതുന്നവര്‍ക്ക് ഏറെ അനുഗ്രഹം; വലിയ മാറ്റവുമായി വാട്‌സാപ്പ് കൂടുതല്‍ സ്വീകാര്യത നേടാനെത്തുന്നു

12 SEPTEMBER 2022 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

വാട്‌സാപ്പ് ഉപയോഗിച്ച് ഉപയോഗിച്ച് വാട്‌സാപ്പില്ലാത്ത കാലത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പല ഭാവമാണ് വാട്‌സാപ്പിലുള്ളത്. സ്‌നേഹം, ബഹുമാനം, ദേഷ്യം, സങ്കടം, പ്രേമം, വെറുപ്പ് തുടങ്ങിയവ എല്ലാം വളരെ വേഗം അറിയിക്കാനും പ്രതിഫലം കിട്ടാനുമുള്ള മാര്‍ഗമാണിത്. എന്നാല്‍ വാട്‌സാപ്പിന് പല ന്യൂനതകളുമുണ്ട്. അത് പരിഹരിച്ച് കൂടുതല്‍ ജനകീയമാക്കാനൊരുങ്ങുകയാണ്.

വാട്‌സാപ്പ് അടുത്തിടെയായി സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കുന്ന നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പ്. ഉപയോക്താക്കള്‍ക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാന്‍ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും.

നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാറ്റില്‍ ഒരു മെസെജ് സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം.

തീയതി തെരഞ്ഞെടുത്താല്‍ പിന്നെ അന്നെ ദിവസം വന്ന മെസെജുകളെല്ലാം കാണാനുമാകും. നിലവില്‍ നേരത്തെ അയച്ച ഒരു ചാറ്റ് കണ്ടെത്തണമെങ്കില്‍ പഴയ ചാറ്റ് സ്‌ക്രാള്‍ ചെയ്യണം. അതിനാണ് ഈ ഫീച്ചര്‍ വരുന്നതോടെ അവസാനമാകുന്നത്. ഈ ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമം രണ്ടു കൊല്ലം മുന്‍പേ ആരംഭിച്ചിരുന്നുവത്ര. എന്നാല്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടു നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിലവില്‍ വാട്‌സാപ്പ് ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ അപ്‌ഡേറ്റിനൊപ്പം വാട്‌സാപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റൊരു വാര്‍ത്തയില്‍, വാട്‌സാപ്പ് സര്‍വേ എന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വാട്‌സാപ്പ് ഫീച്ചറുകള്‍ ട്രാക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വാബെറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ ഉപയോക്താക്കളോട് ഫീഡ്ബാക്ക് ആവശ്യപ്പെട്ടേക്കാം. ആപ്പ് ഉപയോഗിക്കുന്ന സമയത്ത് തന്നെ. ഈ ഇന്‍ആപ്പ് സര്‍വേകളില്‍ പങ്കെടുക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകളെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും മറ്റുമുള്ള അവരുടെ ഫീഡ്ബാക്ക് നല്‍കാനാകും.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡ്ബാക്ക് സമര്‍പ്പിക്കാനുള്ള ഇന്‍വിറ്റേഷനും ലഭിക്കും.ഇതിനായി വാട്‌സാപ്പ് വെരിഫൈഡ് ചാറ്റ് കൊണ്ടുവരുമെന്ന് കാണിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടില്‍ ഉണ്ട്. നിലവില്‍, ഉപയോക്താക്കള്‍ക്ക് ഏതൊക്കെ തരത്തിലുള്ള സര്‍വേകളില്‍ പങ്കെടുക്കാന്‍ ആകുമെന്ന് വ്യക്തമല്ല. ഈ ഔദ്യോഗിക വാട്‌സാപ്പ് ചാറ്റില്‍ നിന്നുള്ള ഇന്‍വിറ്റേഷന്‍ ഡിക്ലെയിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കും.

അതേസമയം ട്വിറ്ററും മാറ്റം വരുത്തി. എഡിറ്റ് ബട്ടണ്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റര്‍. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്‌ഡേറ്റാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. 30 മിനിറ്റിനുള്ളില്‍ അഞ്ച് എഡിറ്റുകള്‍ മാത്രമേ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ചെയ്യാനാകൂ.

ഈ സമയപരിധിയ്ക്ക് ഉള്ളില് ഉപയോക്താവിന് അക്ഷരത്തെറ്റുകള്‍ തിരുത്താനും മീഡിയ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും ടാഗുകള്‍ എഡിറ്റ് ചെയ്യാനും കഴിയും. ന്യൂസിലാന്‍ഡിലെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് എഡിറ്റ് ബട്ടണ്‍ തുടക്കത്തില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ട്വിറ്റര്‍ ഉപയോക്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ പോസ്റ്റിനൊപ്പം ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (8 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (21 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (59 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends