കണ്ണീര്‍ക്കയത്തിലായി വീട്..... പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആദിത്യനും വിനീഷിനും രാകേഷിനും ചെന്നിത്തല ഗ്രാമം വിട നല്‍കിയത് കണ്ണീരോടെ..... നോമ്പു നോറ്റുണ്ടായ മകന്‍ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നീറിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍

ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനു പുറപ്പെടാനായി ഒരുങ്ങവേ ശനിയാഴ്ച രാവിലെ എട്ടേകാലോടെ ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിനു സമീപമായിരുന്നു അപകടം നടന്നത്.
നോമ്പു നോറ്റുണ്ടായ മകന്‍ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നീറിയ ആദിത്യന്റെ പിതാവ് സതീശനെയും മാതാവ് കലയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. കോവിഡിനെ തുടര്‍ന്നു ഗള്‍ഫില്‍ നിന്നു മടങ്ങിയ വിനീഷ് ഈ ആഴ്ച വിദേശത്തേക്കു തിരികെ പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരണിഞ്ഞ ഭാര്യ മായയും മക്കളായ രണ്ടര വയസ്സുകാരന്‍ ദേവനും ഏഴു മാസം പ്രായമുള്ള ദേവനന്ദയും നോവായി.
ഇന്നലെ ഉച്ചയോടെ കണ്ടെടുത്ത രാകേഷിന്റെ മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപ യാത്രയായി നാലുമണിയോടയാണു ചെന്നിത്തല കിഴക്കേവഴിയിലെ വൃന്ദാവനം വീട്ടിലെത്തിച്ചതോടെ കൂട്ട നിലവിളിയായി. ആ കാഴ്ച കണ്ടു നിന്നവരെയെല്ലാം കണ്ണീര്‍ക്കയത്തിലാക്കി.
" f
https://www.facebook.com/Malayalivartha