പുതിയ സ്റ്റോപ്പ് 16,672 മുതല്‍ 22,442 രൂപ വരെ വരുമാനം കിട്ടുന്ന സ്റ്റേഷനുകളില്‍ മാത്രം മതി; തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ കര്‍ശന നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി റെയില്‍വേ

തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ കര്‍ശന നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ് റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ക്കാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുവാനൊരുങ്ങുന്നത്. ഇതിനാണ് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. പുതിയ സ്റ്റോപ്പ്
16,672 മുതല്‍ 22,442 രൂപ വരെ വരുമാനം കിട്ടുന്ന സ്റ്റേഷനുകളില്‍ മാത്രം മതിയെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ പുതിയ നിലപാട്. ഒരു സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നന്നിരുന്നു. ഇതാണ് പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചത്.
പുതിയ കണക്കുകളിൽ പറയുന്നത് മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുന്ന സമയം 16,672 രൂപ മുതല്‍ 22,432 രൂപവരെ ചെലവു വരുന്നുവെന്നാണ്. നഷ്ടം കണക്കാക്കുന്ന അളവ് കോലുകൾ ഇന്ധന-ഊര്‍ജ നഷ്ടം, തേയ്മാനം എന്നിവയാണ് .
2005-ലെ കണക്കിന്റെ അടിസ്ഥാനത്തിൽ 4,376 മുതല്‍ 5,396 രൂപ വരെയായി ഇത് മാറി. റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിൽ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷൻ ആണ് പുതിയ കണക്ക് സജ്ജമാക്കിയത്.
ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലവര്‍ധനവിന്റെ അടിസ്ഥാനത്തിൽ 22 കോച്ചുകളുള്ള എക്‌സ്പ്രസ് തീവണ്ടി ഒരുസ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ 22,442 രൂപ ചെലവു വരെയുണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. കോച്ചുകളുടെ എണ്ണം കുറയുന്നതനുസരിച്ച് ചെലവും കുറയുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടി നിര്‍ത്തല്‍ നയം റെയില്‍വേ ബോര്‍ഡ് തയ്യാറാക്കിയിരിക്കുകയാണ്. എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും ഇത് അയച്ചു കൊടുക്കുകയും ചെയ്തു. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 70 മുതല്‍ 80 ശതമാനം വരെയുള്ള സ്റ്റോപ്പുകള്‍ നിര്‍ത്തേണ്ടുന്ന അവസ്ഥയാണ് ഉള്ളത്.
പക്ഷെ ഇപ്പോൾ സ്റ്റോപ്പുള്ളയിടങ്ങളില്‍ ഇത് ബാധകമാകില്ല എന്ന കാര്യം അധികൃതര്‍ ചൂണ്ടിക്കാണിക്കുകയാണ്. പുതിയ നയം പ്രാബല്യത്തിൽ വന്നാൽ കോവിഡ് കാലത്ത് നിര്‍ത്തിയ സ്റ്റോപ്പുകള്‍ പുഃനസ്ഥാപിക്കുന്നതിന് തിരിച്ചടിയായി മാറുക തന്നെ ചെയ്യുമെന്നതാണ് ശ്രദ്ദേയമായ കാര്യം.
https://www.facebook.com/Malayalivartha


























