കരച്ചിലടക്കാനാവാതെ..... ദിണ്ടിഗലിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആരവിനു പിന്നാലെ നോവായി സിദ്ധാര്‍ത്ഥും... ആരവിനെ അവസാനമായി കാണാനെത്തിയ ആരവിന്റെ അച്ഛനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍, 'അച്ഛാന്ന് വിളിക്കെടാ' എന്ന നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

കരച്ചിലടക്കാനാവാതെ..... ദിണ്ടിഗലിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആരവിനു പിന്നാലെ നോവായി സിദ്ധാര്‍ത്ഥും... ആരവിനെ അവസാനമായി കാണാനെത്തിയ ആരവിന്റെ അച്ഛനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍, 'അച്ഛാന്ന് വിളിക്കെടാ' എന്ന നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി
അപകടത്തില്‍ മരിച്ച മണക്കാട് വലിയപള്ളിക്കു സമീപം താമസിക്കുന്ന ജയയുടെ മകള്‍ ശരണ്യയുടെയും സെയ്ദിന്റെയും മകന്‍ സിദ്ധാര്‍ത്ഥ്(9) ആണ് മധുര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ജയയുടെ മറ്റൊരു മകള്‍ സംഗീതയുടെയും അഭിജിത്തിന്റെയും മകന്‍ ഒന്നരവയസ്സുള്ള ആരവും അഭിജിത്തിന്റെ അമ്മ ശൈലജയും അപകടത്തില്‍ മരിച്ചിരുന്നു.
അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന സിദ്ധാര്‍ത്ഥ് ഇന്നലെ രാവിലെ ഏഴോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും സിദ്ധാര്‍ത്ഥിന്റെ സ്ഥിതി ഗുരുതരമായതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അച്ഛന്‍ സെയ്ദിന്റെ നാടായ തെങ്കാശിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
അതേസമയം അപകടത്തില്‍ മരിച്ച മറ്റ് മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ പത്തോടെയാണ് കുര്യാത്തി റൊട്ടിക്കടമുക്കിലെ വീട്ടിലെത്തിച്ചത്. വീട്ടിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാനായി നൂറുകണക്കിനു പേരാണ് എത്തിയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ജനിച്ച മകന്‍ ആരവിന് അന്ത്യോപചാരമര്‍പ്പിക്കാനായി അച്ഛന്‍ അഭിജിത്തിനെ ആശുപത്രിയില്‍നിന്നു സുഹൃത്തുക്കള്‍ ശ്മശാനത്തില്‍ എത്തിച്ചിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ക്കുമുന്നില്‍ നിന്ന അഭിജിത്തിനെ ആശ്വസിപ്പിക്കാനാവാതെ ചുറ്റും നിന്നവര്‍ വിങ്ങിപ്പൊട്ടി. പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന അഭിജിത്തിന്റെ ഭാര്യ സംഗീത അടക്കമുള്ളവര്‍ക്ക് മരണാനന്തരച്ചടങ്ങിലേക്ക് എത്താനായില്ല. ആരവിന്റെ മുടിമുറിക്കല്‍ വഴിപാടിനായി പഴനിയിലേക്ക് പോകുന്നതിനിടയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























