രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ, പദയാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ച്, ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ..., പരിഹാസവുമായി എം സ്വരാജ്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പദയാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണ്. ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കവേ സ്വരാജ് ചോദിച്ചു.
ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ട്രക്കുകളില്‍ ഒരുക്കിയ കണ്ടെയ്‌നറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ സ്ഥിരയാത്രികര്‍ രാത്രി താമസിക്കുന്നത്. 12 കിടക്കകള്‍ മുതല്‍ ഒരു കിടക്ക വരെയുള്ള കണ്ടെയ്‌നറുകള്‍. ട്രെയിനിലെ ബര്‍ത്തുകള്‍ക്ക് സമാനമായ സംവിധാനം. ശുചിമുറികളും ഇത്തരം കണ്ടെയ്‌നറുകളില്‍ തന്നെ.ആകെ അറുപത് കണ്ടെയ്‌നറുകളുണ്ട്. യാത്രയോടൊപ്പം കശ്മീര്‍വരെ ഈ കണ്ടെയ്‌നറുകളും സഞ്ചരിക്കും.
ഓരോ ദിവസവും രാത്രി ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് രണ്ട് ഏക്കറോളം ഇടം ഈ കണ്ടൈനറുകള്‍ക്കായി മാറ്റിവയ്ക്കും. ഭക്ഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കി നല്‍കും.12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 2023 ജനുവരി 23-ന് ഭാരത് ജോഡോ യാത്ര കശ്മീരില്‍ സമാപിക്കും. അപ്പോഴേക്കും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വരും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും നടക്കും. ഈ രണ്ട് കാര്യങ്ങളും പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha


























