ഉത്തൃട്ടാതി ഊരുചുറ്റു വള്ളംകളിയില്‍ അകമ്പടിയാകാനായി ഒറ്റത്തടിയില്‍ തീര്‍ത്ത ഒരു ചുരുളന്‍വള്ളം കൂടി..... 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയാണ് ഉപയോഗിച്ച് നാലു മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്

ഉത്തൃട്ടാതി ഊരുചുറ്റു വള്ളംകളിയില്‍ അകമ്പടിയാകാനായി ഒറ്റത്തടിയില്‍ തീര്‍ത്ത ഒരു ചുരുളന്‍വള്ളം കൂടി..... 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയാണ് ഉപയോഗിച്ച് നാലു മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത.
്
'ഉണ്ണിഗണപതി കൃഷ്ണ' എന്ന ചുരുളന്‍ വള്ളമാണ് നീറ്റിലിറക്കുന്നത്. ഇന്നു 10നാണ് ചടങ്ങ്. കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മുന്‍ മേധാവി കുടമാളൂര്‍ തെക്കേടത്ത് പുലിപ്രമഠത്തില്‍ ഡോ.എസ്.പുഷ്‌കലയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
കഴിഞ്ഞ ഏപ്രില്‍ 10ന് ആരംഭിച്ച് വള്ളത്തിന്റെ പണി നാലു മാസം കൊണ്ട് ഓഗസ്റ്റിലാണ് പൂര്‍ത്തിയായത്. വീട്ടു മുറ്റത്തെ 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയാണ് ഉപയോഗിച്ചത്. ചേര്‍ത്തല പട്ടണക്കാട് നടേശന്‍ മേസ്തിരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
ആറ് ഇഞ്ച് കനമുള്ള പലക ഉപയോഗിച്ചാണ് വള്ളത്തിന്റെ അമരത്തും മറ്റുമുള്ള ചുരുളുകള്‍ നിര്‍മിച്ചത്. 20 അടിയാണുനീളം. 12 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാനായി കഴിയും.
"
https://www.facebook.com/Malayalivartha
























