പിത്താശയ രോഗം കാരണം കഠിന വേദനയനുഭവിക്കുന്ന വ്യക്തിക്ക് ശസ്ത്രക്രിയ നടത്താൻ വീട്ടിൽ നിന്നുമിറങ്ങി; എന്നാൽ റോഡിൽ ഗതാഗത കുരുക്കിൽ കുടുങ്ങി ഡോക്ടർ; 10 മിനിറ്റ് കൊണ്ടെത്താവുന്ന ആശുപത്രിയിൽ ട്രാഫിക് ബ്ലോക്ക് കാരണം 45 മിനിറ്റ് കഴിഞ്ഞേ എത്തുവെന്ന അവസ്ഥ; ഗതിക്കെട്ട ഡോക്‌ടർ ചെയ്തത് മറ്റൊന്ന്; എന്റമ്മോ 3 കിലോമീറ്റർ ഞെട്ടിച്ച് കളഞ്ഞു

പലപ്പോഴും പല അത്യാവശങ്ങൾക്കായി നാം വേഗത്തിൽ പോകാൻ ഇറങ്ങുമ്പോൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഒരു ഡോക്‌ടർ അത്തരത്തിൽ കുടുങ്ങിയ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്താനായി ഇറങ്ങി പുറപ്പെട്ട ഡോക്‌ടർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഒരു വഴിയുമില്ലാതെ വന്നപ്പോൾ ആ ഡോക്‌ടർ ഇറങ്ങിയോടി. 3 കിലോമീറ്റർ ഓടിയായിരുന്നു ഡോക്‌ടർ ഈ ആശുപത്രിയിലെത്തിയത്.
സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറായിരുന്നു ഗതാഗതക്കുരുക്കിൽ നിന്നും ഓടി രക്ഷപ്പെട്ടത്. പിത്താശയ രോഗം കാരണം കഠിന വേദനയനുഭവിക്കുന്ന വ്യക്തിക്കായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത് .
ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിലായിരുന്നു കുടുങ്ങിയത്. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തുമായിരുന്നു. എന്നാൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടന്നാൽ 45 മിനിറ്റ് കഴിയും ആശുപത്രിയിലെത്താൻ.
അതുകൊണ്ടാണ് കാറിൽ നിന്നിറങ്ങി അദ്ദേഹം ഓടിയത്. ദിവസവും വ്യായാമം ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ട് യാതൊരു പ്രയാസവും നേരിട്ടില്ല. ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഗതാഗതപ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് രോഗി സുഖം പ്രാപിച്ച് വരികയാണ്.
https://www.facebook.com/Malayalivartha
























