22 വർഷത്തിനു ശേഷം പത്താം ക്ലാസ് പരീക്ഷ ഒരുമിച്ച് എഴുതുന്നു; സംസ്ഥാന സർക്കാരിന്റെ 10–ാം തരം തുല്യതാ പരീക്ഷയ്ക്ക് ഒരുങ്ങി ഭാര്യയും ഭർത്താവും...

നീണ്ട 22 വർഷത്തിനു ശേഷം ഭാര്യയും ഭർത്താവും ഒരുമിച്ച് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുകയാണ്. സംസ്ഥാന സർക്കാരിന്റെ 10–ാം തരം തുല്യതാ പരീക്ഷയാണ് പാണാവള്ളി തൃച്ചാറ്റുകുളം വെളിയത്ത് ഷമീറും ഭാര്യ നസ്നിയും ഇന്നു ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ സെന്ററിൽ എഴുതുന്നത്. ഷമീർ പാണാവള്ളിയിലെ സ്കൂളിലും നസ്നി ഫോർട്ട്കൊച്ചിയിലെ സ്കൂളിലും രണ്ടായിരത്തിൽ ഇത്തരത്തിൽ പരീക്ഷ എഴുതിയവരാണ്. എന്നാൽ തുടർന്ന് പഠിക്കാൻ ഇരുവർക്കും സാഹചര്യമുണ്ടായില്ല.
ഇതിനുപിന്നാലെ വിവാഹവും കുടുംബവുമായി. ഷമീർ ഡ്രൈവറാണ്. നസ്നി വീട്ടമ്മയും. നസ്നിയ്ക്കും ഒരു ജോലിക്ക് ശ്രമിക്കണമെന്ന ആഗ്രഹം പറഞ്ഞതിനെ തുടർന്നാണ് രണ്ടും പേരും 10–ാം ക്ലാസ് പൂർത്തിയാക്കാൻ തീരുമാനിച്ചത് പോലും. പ്ലസ്ടുവും തുടർപഠനവും ജോലിയുമാണ് ആഗ്രഹം. പാഠഭാഗങ്ങൾ പരസ്പരം പറഞ്ഞു മനസ്സിലാക്കിയാണ് പഠനം നടത്തിയത്. വിജയം ഉറപ്പാണെന്ന് ഇരുവരും പറയുന്നു മകൻ: 8–ാം ക്ലാസ് വിദ്യാർഥി അഫ്താബ് റഹ്മാനും പഠനത്തിന് സഹായിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























