നായ്ക്കളുടെ കടിയേറ്റ് ജനറൽ ആശുപത്രിയിലേക്ക് വരുന്നവർ സിറിഞ്ചും കൊണ്ടുവരണം; ആശുപത്രിയിലെ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് അധികൃതരുടെ നിർദ്ദേശം, കഴിഞ്ഞ ദിവസം രാവിലെ മുതൽ കുത്തിവയ്പ് എടുക്കാനായി ജനറൽ ആശുപത്രിയിൽ എത്തിയിരുന്നത് ഒട്ടേറെ പേർ

തൃശ്ശൂരിൽ നായ്ക്കളുടെ കടിയേറ്റ് ജനറൽ ആശുപത്രിയിലേക്ക് വരുന്നവർ സിറിഞ്ചും കൂടെ കൊണ്ടുവരണം എന്ന് നിർദ്ദേശം നൽകി അധികൃതർ. കഴിഞ്ഞ ദിവസം രാവിലെ ജനറൽ ആശുപത്രിയിൽ എത്തിയവരോടാണ് സിറിഞ്ചും കൊണ്ടുവരണമെന്ന് അധികൃതർ നിർദേശിച്ചിരുന്നത്. ആശുപത്രിയിലെ സ്റ്റോക്ക് തീർന്നതിനെ തുടർന്നായിരുന്നു ഇത്തരത്തിൽ പറഞ്ഞത്. എന്നാൽ ഉച്ചയോടെ തന്നെ സിറിഞ്ച് ലഭ്യമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിൽ നന്നായി ഒട്ടേറെ പേരാണ് ഇന്നലെ രാവിലെ മുതൽ കുത്തിവയ്പ് എടുക്കാനായി ജനറൽ ആശുപത്രിയിൽ എത്തിയിരുന്നത്.
അതോടൊപ്പം തന്നെ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ഒപി ടിക്കറ്റു നൽകുക. അതിനാൽ ഇവിടെ ഇന്നലെ നീണ്ട ക്യൂ ആയിരുന്നു അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും നായയുടെ കടിയേറ്റ് ചികിത്സയ്ക്ക് പതിവിലും കൂടുതൽ പേർ എത്തിയിരുന്നു. ഇതേത്തുടർന്നാണ് സിറിഞ്ച് ക്ഷാമം ഉണ്ടായത്. നായ കടിച്ചുള്ള പരുക്കുകളിൽ കാറ്റഗറി 1, 2 വിഭാഗങ്ങളിൽപ്പെടുന്നവയ്ക്ക് ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികളിൽ തന്നെ കുത്തിവയ്പ് ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ, രക്തം ഒഴുകുന്ന തരത്തിലുള്ളതും അരയ്ക്കു മുകളിലുള്ളതുമായ പരുക്കുകൾക്ക് ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ നിർദേശിക്കപ്പെടുകയാണ് ചെയ്യുന്നത്. കൂടാതെ ജില്ലാ ആശുപത്രിയിലും ചില ദിവസങ്ങളിൽ സിറിഞ്ച് ക്ഷാമം അനുഭവപ്പെടാറുമുണ്ട്. ഈ സാഹചര്യത്തിൽ കടിയേറ്റ് വരുന്നവരോട് തന്നെ സിറിഞ്ച് കൊണ്ടുവരാൻ നിർദേശിക്കുകയാണ് അവിടെയും ചെയ്യാറുള്ളത് തന്നെ.
https://www.facebook.com/Malayalivartha


























