പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ ട്രെയിനിന് നേരെ കല്ലേറ്, കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്, ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് തലയ്ക്ക് പരിക്ക്...!

മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കീർത്തന കോട്ടയത്തേക്ക് പോകുംവഴി താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
ട്രെയിനിലിരുന്ന് പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു കല്ലേറ്. കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്. ഇതിനിടയില്‍ ട്രെയിനിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുട്ടിയുടെ തലയില്‍ മരുന്നുവച്ച്‌കെട്ടി.
ഉടനെതന്നെ റെയില്‍വേ ജീവനക്കാരെത്തുകയും ട്രെയില്‍ നിര്‍ത്തുകയും ചെയ്തു. തലശ്ശേരിയിലെത്തിയപ്പോള്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കുട്ടിയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്നത് പതിവായിരിക്കുകയാണെന്നും നേരത്തെ ഉള്ളാള്‍ സ്റ്റേഷന് സമീപം ട്രെയിനിന് കല്ലെറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























