കാസര്‍കോടും മിന്നല്‍ ചുഴലി.... ബദിയഡുക്കയിലെ മാന്യയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ കനത്ത നാശ നഷ്ടം, അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു, ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം

കാസര്‍കോടും മിന്നല്‍ ചുഴലി.... ബദിയഡുക്കയിലെ മാന്യയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ കനത്ത നാശ നഷ്ടം. അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150ഓളം മരങ്ങള്‍ കടപുഴകി. ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം.
തൃശ്ശൂരിലും സമാനമായ രീതിയില്‍ ഇന്ന് രാവിലെ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലുമാണ് കാറ്റ് വീശിയത്. പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കനത്ത കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. രണ്ടൂ മാസത്തിനിടയില്‍ ജില്ലയില്‍ വീശുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്.
"
https://www.facebook.com/Malayalivartha


























