അടുക്കള വാതിൽ തുറന്ന് പുറകു വശത്തെ ലൈറ്റിട്ടപ്പോൾ മുന്നിൽ നിൽക്കുന്നത് കടുവ!!! ഞെട്ടിത്തരിച്ച് വീട്ടമ്മയും മകനും; ഒടുവിൽ സംഭവിച്ചത്; കടുവ ഭീതിയിൽ ഒരു പ്രദേശം

അടുക്കള വാതിൽ തുറന്ന് പുറകു വശത്തെ ലൈറ്റിട്ടപ്പോൾ മുന്നിൽ നിൽക്കുന്നത് കടുവ. ഞെട്ടിത്തരിച്ച് വീട്ടമ്മ. മാനിവയൽ കോടിമഞ്ചൽ ബിന്ദുവാണ് ഇത്തരത്തിലൊരു കാഴ്ച കണ്ടത്. ഈ സമയം വീട്ടമ്മയ്‌ക്കൊപ്പം മകൻ അഭിഷേകും ഉണ്ടായിരുന്നു. ഈ കാഴ്ച കണ്ടതോടെ ഇവർ അലറി വിളിച്ചു . അപ്പോൾ കടുവ മുറ്റത്തിന് താഴ്ഭാഗത്തുള്ള തോട്ടിലേക്ക് ചാടി. റോഡിന് എതിർവശത്തുള്ള വീട്ടുകാരായിരുന്നു കടുവ മുറ്റത്തേക്ക് വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്.
തൊഴുത്തിൽ 2 പശുക്കുട്ടികൾ ഉണ്ടായിരുന്നു. അപ്പോൾ ഇവർ അടുക്കള വാതിൽ തുറന്ന് പിന്നിലേക്ക് പോകുകയായിരുന്നു. ലൈറ്റിട്ടപ്പോൾ തന്നെ കടുവ തൊഴുത്തിനടുത്ത് നിൽക്കുന്നത് കണ്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മണിച്ചിറ– മലയവൽ റൂട്ടിൽ മാനിവയലിലും പരിസര പ്രദേശങ്ങളിലും കടുവ ഭീതിയിലാണ്. രാത്രിയിൽ റോഡിലൂടെ വാഹന യാത്രക്കാർക്ക് മുന്നിലേക്ക് കടുവ എത്തി. തൊഴുത്തിനടുത്തേക്കും പോയി. വീട്ടുകാർ ബഹളമുണ്ടാക്കിയ സമയം കടുവ ഇരുട്ടിൽ മറയുകയും ചെയ്തു. സമീപത്തെ കൊല്ലംപറമ്പിൽ ജയിംസിന്റെ കൃഷിയിടങ്ങളിൽ കടുവയുടെ കാൽപാടുകൾ പതിഞ്ഞു.
https://www.facebook.com/Malayalivartha


























