Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

വേലത്തരം ഇങ്ങോട്ട് ഇറക്കേണ്ട, മുഖ്യന്റെ പ്രതികാര നടപടി രോമത്തിൽ പോലും ഏശില്ല, സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ​ഗവർണറെ ഓണം വരാഘോഷത്തിൻറെ സമാപന ചടങ്ങിൽ ക്ഷണിച്ചില്ല, സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായി ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ...!

12 SEPTEMBER 2022 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

ഓണം വരാഘോഷത്തിൻറെ സമാപനത്തിൻറെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് നടക്കുന്ന ഘോഷ യാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചിട്ടില്ല. മറക്കാനോ,ക്ഷണിക്കാൻ വിട്ടുപോയതാകാനോ ഒരു വഴിയുമില്ല. സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്.

ഇത്തവണ എന്തായാലും സർക്കാർ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം. എന്നാൽ സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു.സർക്കാരിന്റെ ഈ പ്രതികാര നടപടിയൊന്നും ഗവർണറുടെ രോമത്തിൽ പോലും ഏറ്റിട്ടില്ല.

ഓണം വരാഘോഷത്തിൻറെ സമാപന ദിവസമായ ഇന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം.18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തു.

ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. നിയമവകുപ്പിന്റെ പരിഗണനയിലുള്ള ഈ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി കണ്ടശേഷമാകും ഗവർണർക്ക് കൈമാറുക. ഈയാഴ്ച അവ രാജ്ഭവന് നൽകിയാലും 18-നുശേഷമേ ഗവർണർ അത് പരിഗണിക്കൂ.

നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി.ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ ബില്ലും ഗവർണർ ഉടനടി ഒപ്പിടാൻ വിസമ്മതിച്ചേക്കുമെന്ന് സൂചനയുണ്ട്. ബില്ലുകളിൽ നിയമോപദേശം തേടാനും സർക്കാരിലേക്ക് തിരിച്ചയക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാനും ഗവർണർക്ക് അധികാരമുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചാൽ നടപടികൾ വീണ്ടും നീളും.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്തവിധി പരിശോധിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് മാറ്റി നിയമസഭയ്ക്ക് നൽകുന്നതടക്കമുള്ള ഭേദഗതികളാണ് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. സർക്കാരിനെതിരായ ലോകായുക്ത വിധികളെ മറികടക്കാനാണീ ഭേദഗതികൾ. പ്രളയകാലത്ത് സമാഹരിച്ച ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ലോകായുക്ത വിചാരണ പൂർത്തിയായിട്ടുണ്ട്. ഇത് വിധിപറയാനായി മാറ്റി. നിയമഭേദഗതി ഗവർണർ രാഷ്ട്രപതിക്ക് വിട്ടാൽ ഈ കേസിൽ ലോകായുക്ത ഉടൻതന്നെ വിധിപറയാൻ നിർബന്ധിതമാവും.

അതേസമയം, വർണ്ണാഭമായ ഘോഷയാത്രയോടെ ഓണം വരാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിയ്ക്കും. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയിൽ 75-ഓളം നിശ്ചല ദൃശ്യങ്ങൾ ഉണ്ടായിരിക്കും. നൂറിലേറെ കലാസംഘങ്ങളും ആയിരത്തിലേറെ കലാകാരന്മാരും അണിനിരക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയിലെ സമാപന ചടങ്ങിൽ ജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

കൊവിഡ് കാരണം രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഈ മാസം ആറിന് തുടങ്ങിയ ‌വാരാഘോഷത്തിൽ വൈവിദ്ധ്യമാർന്ന ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദർശനങ്ങളും ഒട്ടേറെ പേരെ ആകർഷിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആൻ്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (3 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (12 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (45 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends