പണ്ടു ഞാനൊരു ഡാൻസ് കളിച്ചതിനു പുറത്താക്കിയതു കൊണ്ട് ഇന്ന് ആ മതം ശെരിക്കും പഠിക്കാനും അത് മുഴുവൻ മണ്ടത്തരമാണെന്നു പറയാനും ഞാൻ പഠിച്ചു; ഞാൻ ആവശ്യത്തിൽ കൂടുതൽ ബോൾഡ് ആയി; ഇനി ഇവരെ കൂടെ ഡാൻസ് കളിച്ചതിന്റെ പേരിൽ പുറത്താക്കി കൂടുതൽ 'എന്നെമാരെ' സൃഷ്ടിക്കണ്ട; നിങ്ങൾക്ക് പിന്നെ എയറിൽ നിന്നിറങ്ങാൻ നേരം കിട്ടൂല; അല്ലെങ്കിലേ ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്; പൊട്ടിത്തെറിച്ച് ജസ്‌ല

അല്ലെങ്കിലേ ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. കുറച്ച് മുസ്ലിം പെൺകുട്ടികൾ ഡാൻസ് കളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ഡാൻസിന് നെഗറ്റീവ് പറഞ്ഞവർക്ക് ശ്രദ്ധേയമായ മറുപടിയുമായി ജസ്‌ല മാടശേരി രംഗത്ത് വന്നിരിക്കുകയാണ്. ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ;
ആദ്യത്തെ ഫോട്ടോ പെൺകുട്ടികളുടെ ഡാൻസ്.. രണ്ടാമത്തേത് അതിനു വന്ന കമന്റ്. പണ്ടു ഞാനൊരു ഡാൻസ് കളിച്ചതിനു പണ്ടെന്നെ പുറത്താക്കിയതുകൊണ്ടു ഇന്ന് ആ മതം ശെരിക്കും പഠിക്കാനും അത് മുഴുവൻ മണ്ടത്തരമാണെന്നു പറയാനും ഞാൻ പഠിച്ചു ..
ഞാൻ ആവശ്യത്തിൽ കൂടുതൽ ബോൾഡ് ആയി .. 3 ആഴ്ചയിലധികം വെള്ളിയാഴ്ച്ചകളിലെ പള്ളിയിലെ ഖുതുബയുടെ വിഷയം ഞാനായി. ഇപ്പോഴും പൊട്ടിത്തീരാത്ത കൊറേ കുരുക്കൾ നിങ്ങൾക്കുണ്ടാക്കി. ഇനി ഇവരെ കൂടെ ഡാൻസ് കളിച്ചതിന്റെ പേരിൽ പുറത്താക്കി .കൂടുതൽ എന്നെമാരെ സൃഷ്ടിക്കണ്ട .
നിങ്ങൾക്ക് പിന്നെ എയറിൽ നിന്നിറങ്ങാൻ നേരം കിട്ടൂല. അല്ലെങ്കിലേ ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്.
https://www.facebook.com/Malayalivartha























