രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോയാത്രക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാൻ അനുവദിക്കുന്നില്ലത്രേ; അത് കൊള്ളാം; സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാൻ കഴിയാത്ത ചിലർ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്; പരിഹസിച്ച് ഫാത്തിമ താഹിലിയ

രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോയാത്രക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാൻ അനുവദിക്കുന്നില്ലത്രേ. അത് കൊള്ളാം, സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാൻ കഴിയാത്ത ചിലർ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്. ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാണിച്ച് ഫാത്തിമ താഹിലിയ രംഗത്ത് വന്നിരിക്കുകയാണ്.
ഫാത്തിമ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ; സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാൻ കഴിയാത്ത ചിലർ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോയാത്രക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാൻ അനുവദിക്കുന്നില്ലത്രേ.
അത് കൊള്ളാം, കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്ന ഒരു യാത്രയിൽ തീർത്തും മറ്റൊരു പാർട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ്?
ലീഗിന്റെ മാത്രമല്ല, യു.പി.എ യിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല. സി.പി.എം നടത്തുന്ന യാത്രയിൽ സി.പി.ഐക്കാരൻ കൊടിയുമായി പോവാറില്ലല്ലോ? അതുകൊണ്ട്, താങ്കൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ!
https://www.facebook.com/Malayalivartha
























