ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി, രാഹുലിനെ കാണാനെത്തിയവരുടെ ഇടയില്‍ കടന്ന് പലരുടേയും പഴ്സും പണവും അടിച്ചോണ്ട് പോയി, ജോഡോ യാത്ര കടന്നു പോയ ഇടങ്ങളിൽ പോക്കറ്റടിച്ച നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു, ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശം...!

രാഹുല്‍ ഗാന്ധിയുടെ നേതൃത്യത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം രാവിലെ നേമത്ത് നിന്നാണ് തുടങ്ങിയത്.നിരവധി കോൺഗ്രസ് പ്രവാർത്തകരും,ജനകൂട്ടവും രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണാൻ പദയാത്ര കടന്നു പോകുന്ന വഴികളിൽ കാത്തുനിന്നിരുന്നു.എന്നാൽ ഈ തക്കത്തിന് രാഹുലിനെ കാണാനെത്തിയവരുടെ ഇടയില്‍ കടന്ന് പലരുടേയും പഴ്സും പണവും അടിച്ചോണ്ട് പോയിരിക്കുകയാണ് നാലംഗ സംഘം.
രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നു. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു.
തുടർന്ന് നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം വാരാഘോഷവും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ ജനക്കൂട്ടം തന്നെ പലയിടങ്ങളിലും ഉണ്ടാകും. ഇതിനാല്‍ ഉടന്‍ തന്നെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം വന്നിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും എത്തിക്കഴിഞ്ഞു.ഇതിനാൽ പോക്കറ്റടി സംഘത്തെ എത്രയും വേഗം പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
https://www.facebook.com/Malayalivartha
























